ശബരിമല ദർശനം നടത്തിയത്​ രണ്ടു​ യുവതികൾ മാത്രമെന്ന്​ മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തി​​​െൻറ കാര്യത്തിൽ സര്‍ക്കാർ കണക്കിൽ വീണ്ടും അവ്യക്തത. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എന്നാല്‍, 51 പേര്‍ ദര്‍ശനം നടത്തിയെന്നാണ് സർക്കാറിനുവേണ്ടി നേരത്തേ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞത്​.

ശബരിമല എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ടിൽ ശ്രീലങ്കൻ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീംകോടതിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാര ക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ശുദ്ധിക്രിയക്ക് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരനല്ല. ആചാരലംഘനം ഉണ്ടായ സാഹചര്യത്തിൽ ദേവസ്വം അധികൃതരുടെ അനുമതിയില്ലാതെ തന്ത്രി നടയടച്ചതിനാലാണ് വിശദീകരണം ആരാഞ്ഞത്​.

മണ്ഡല-മകരവിളക്കുകാലത്തെ വരുമാനം കുറഞ്ഞു. ഇത്തവണ 180.18 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു - മന്ത്രി പറഞ്ഞു.

Tags:    
News Summary - Sabarimala - Only two women entered in Sabarimal temple- Kadakampally Surendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.