എരുമേലി(കോട്ടയം): മതസൗഹാർദം ഉൗട്ടിയുറപ്പിച്ചും നാടിെൻറ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കിയും എരുമേലിയിൽ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ ഭക്തിനിർഭരമായ പേട്ടതുള്ളൽ.ദേഹമാസകലം വർണങ്ങൾ വാരിവിതറിയും തോളിൽ വേട്ടക്കമ്പും പേറി ‘സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം... ‘ശരണമന്ത്രങ്ങളുമായി പേട്ടതുള്ളൽ ആരംഭിച്ചപ്പോൾ മതമൈത്രിയുടെ ഇൗറ്റില്ലമായ എരുമേലിയും പരിസരവും ശരണം വിളികളാൽ മുഖരിതമായി.
ഇരുസംഘവും ഭക്തിലഹരിയിൽ ആറാടിയപ്പോൾ ഒപ്പം ചേർന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരും പണിപ്പെട്ടു. സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശഖേരൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം െകാച്ചമ്പലത്തിൽ എത്തി ഒരുമണിക്കൂർ പിന്നിട്ടപ്പോൾ നീലാകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു.
ഇേതാടെ പേട്ടതുള്ളൽ ആരംഭിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് കൃഷ്ണൻ അമ്പലപ്പുഴ സംഘത്തെ അനുഗ്രഹിക്കാൻ എരുമേലിയിൽ എത്തുന്നുവെന്നാണ് െഎതിഹ്യം. കൊച്ചമ്പലത്തിൽനിന്ന് സംഘം എരുമേലി നൈനാർ മസ്ജിദിൽ (വാവർ പള്ളി) എത്തിയപ്പോൾ പുഷ്പവൃഷടിയോടെയും ചന്ദനം തളിച്ചും സ്വീകരിച്ചു. പള്ളിയങ്കണത്തിൽ ജമാഅത്ത് പ്രസിഡൻറ് പി.എ. ഇർഷാദ്, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, ബോർഡ് അംഗം കെ.പി. ശങ്കരദാസ്, പി.സി. ജോർജ് എം.എൽ.എ, ആേൻറാ ആൻറണി എം.പി, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, ജമാഅത്ത് സെക്രട്ടറി സി.യു. അബ്ദുൽ കരീം, പരിപലാന സമിതി അംഗങ്ങളായ അബ്ദുസ്സലാം, വി.പി. അബ്ദുൽ കരീം, നൗഷാദ് കുറുങ്കാട്ടിൽ, അഡ്വ.പി.എച്ച്. ഷാജഹാൻ, നിസാർ പ്ലാമൂട്ടിൽ, ഹക്കീം മാടത്താനി, റെജി ചക്കാല, അനീഷ് ഇളപ്പുങ്കൽ, നാസർ പനച്ചി, നൈസാം പി. അഷ്റഫ്, റഫീഖ് കിഴക്കേപറമ്പിൽ എന്നിവർ ചന്ദനം തളിച്ച് സ്വീകരിച്ചു. വാവരുടെ പ്രതിനിധിയായി എം.എം. യൂസുഫ് ലബ്ബയും അമ്പലപ്പുഴ സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് യാത്രതിരിച്ചു.
വൈകുന്നേരം മൂന്നിനായിരുന്നു ആലങ്ങാട് സംഘത്തിെൻറ പേട്ടതുള്ളൽ. സംഘത്തിൽ ഭിന്നത നിലനിൽക്കുന്നതിനാൽ വൻ െപാലീസ് സംഘം സുരക്ഷയേകി. മാനത്ത് വെള്ളിനക്ഷത്രം തെളിഞ്ഞതോടെയായിരുന്നു പേട്ടതുള്ളൽ തുടങ്ങിയത്. ആലങ്ങാട് മഹാദേവർ നക്ഷത്രരൂപിയായി മാനത്ത് തെളിയുന്നതായാണ് െഎതിഹ്യം. സമൂഹ പെരിയോൻ എ.കെ. വിജയകുമാർ നേതൃത്വം നൽകി.
അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും ശബരിമലക്ക് പോകുന്നതായ വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ആലങ്ങാട് സംഘം നൈനാർ മസ്ജിദിൽ കയറാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.