ശബരിമലയിൽ ദർശനത്തിന്​ എത്തിയത്​ ആക്​ടിവിസ്​റ്റുകളെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്​

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്​ചാത്തലത്തിൽ ശബരിമല ദർശനത്തിനായി ഇതുവരെ എത്തിയ യുവതികൾ ആക്​ടിവിസ ്​റ്റുകളാ​െണന്ന്​
ഇൻറലിജൻസ്​ റിപ്പോർട്ട്​. ദർശനത്തിന്​ വരുന്ന സ്​ത്രീകൾ പ്രതിഷേധക്കാരെ മുൻകൂട്ടി അറിയി ക്കുന്നു. ഇതാണ്​​ പ്രശ്​നങ്ങളിലേക്ക്​ വഴിവെക്കുന്നത്​. പലരും സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപിച്ച ശേഷമാണ്​ ശബരമിലയിലേക്ക്​ വരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

യുവതി പ്ര​േവശന വിഷയത്തിൽ ശബരിമലയിലുണ്ടായ പ്രതിഷേധം മുൻകൂട്ടി തയാറാക്കിയതാണ്​. തീവ്ര ഹിന്ദു സംഘടനകളാണ്​ പ്രതിഷേധത്തിന്​ നേതൃത്വം നൽകുന്നത്​. നിലയ്​ക്കൽ മുതൽ സന്നിധാനം വരെ ഇക്കൂട്ടർ നിരീക്ഷിക്കുന്നു. ഭക്​തരെ തന്ത്രപൂർവം ഇവർ പ്രതിഷേധത്തിലേക്ക്​ കൊണ്ടുവരുന്നുവെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാണിക്കുന്നു.

വിശേഷസമയങ്ങളിലല്ലാതെ സ്​ത്രീകൾക്ക്​ ശബരിമലയിൽ എത്താൻ സാധിക്കും. എന്നാൽ സ്​ത്രീകളെ മണ്ഡലകാലത്ത്​ ശബരിമലയിൽ എത്തിച്ച്​ നേട്ടം കൊയ്യാൻ തീവ്ര ഇടതു സംഘടനകൾ ശ്രമിക്കുകയാണ്​.

തമിഴ്​നാട്ടിൽ നിന്നു വന്ന മനിതി സംഘം പ്രശ്​നങ്ങൾ ഉണ്ടാക്കാനാണ്​ ശ്രമിച്ചത്​. പൊലീസി​​​െൻറ നിർദേശങ്ങളെ അവർ അംഗീകരിച്ചില്ല. ദർശനത്തിന്​ ഉപരിയായി പ്രശ്​നങ്ങൾ സൃഷ്​ടിച്ച്​ മാധ്യമശ്രദ്ധ നേടാനാണ്​ ഇവർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു​.

Tags:    
News Summary - Sabarimala Visiters Are Activist, Says Intelligence - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.