ശബരിമലയില്‍ വിശുദ്ധിസേന പ്രവര്‍ത്തനം തുടങ്ങി

ശബരിമല: ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശുദ്ധിസേനയുടെ ഉദ്ഘാടനം കലക്ടര്‍  ആര്‍.ഗിരിജ പമ്പയില്‍ നിര്‍വഹിച്ചു. ആരോഗ്യം, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കി. 800 അംഗ സംഘമാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള യൂനിഫോം, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലക്ടര്‍ വിതരണം ചെയ്തു.

വിശുദ്ധിസേനക്കുള്ള വേതനം 325 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ശബരിമലയിലത്തെുന്ന തീര്‍ഥാടകര്‍ പ്ളാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന സന്ദേശവും വിശുദ്ധിസേന നല്‍കും. ഈ വര്‍ഷം മുതല്‍ 10 വിശുദ്ധിസേനാംഗങ്ങള്‍ ചെങ്ങന്നൂരില്‍ സേവനം ചെയ്യും. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ജി.ബാബു, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - sabarimala visudha sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.