തിരിച്ചിറക്കിയ പൊലീസ്​ തന്നെ ശബരിമലയിലെത്തിക്കണം -ബിന്ദു

പമ്പ: ശബരിമലയിൽ നിന്ന്​ നിർബന്ധപൂർവം തിരിച്ചിറക്കിയ പൊലീസ് തന്നെ​ തങ്ങളെ ശബരിമലയിലെത്തിക്കണമെന്ന്​ ദർശനത ്തിനായി പോയ ബിന്ദു. തങ്ങൾക്കു നേരെ പ്രതിഷേധിച്ചത്​ യഥാർത്ഥ ഭക്തരല്ലെന്നും പൊലീസ്​ ഇടപെട്ടിരുന്നെങ്കിൽ ദർശനം നടത്താമായിരുന്നുവെന്നും ബിന്ദു പറഞ്ഞു.

ആശുപത്രിയിൽ നിന്ന്​ ഇറങ്ങിയ ഉടനെ ശബരിമലയിലേക്ക്​ പോകും. ആരോഗ്യ പ്രശ്​നങ്ങളുണ്ടെന്നത്​ പൊലീസി​​​െൻറ കുപ്രചരണമാണെന്നും ബിന്ദു ആരോപിച്ചു.

ആരോഗ്യപ്രശ്​നങ്ങളുണ്ടെന്ന്​ പറഞ്ഞ്​ പൊലീസ്​ നിർബന്ധപൂർവം തിരിച്ചിറക്കുകയായിരുന്നുവെന്നും തങ്ങൾക്ക്​ യാതാരു പ്രശ്​നങ്ങളുമില്ലെന്നും ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. ബിന്ദുവിനും കനക ദുർഗക്കും മല കയറിയതി​​​െൻറ ക്ഷീണമല്ലാതെ മറ്റ്​ ആരോഗ്യപ്രശ്​നങ്ങ​െളാന്നും ഇല്ലെന്ന്​ ഡോക്​ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു.

Tags:    
News Summary - sabarimala women entry; bindu against police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.