ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ നിലപാട് -ദേവസ്വം മന്ത്രി

തൃശൂർ: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി ക ടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രത്തിലെത്തുന്ന ലക്ഷകണക്കിന് ഭക്തരുടെ താൽപര്യത്തിനാണ് മുൻഗണന നൽകുന്നത്. ശബരിമലയിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഭരണഘടനാ സ്ഥാപനമെന്ന നിലയിലും ഭരണഘടന മുൻനിർത്തി അധികാരമേറ്റ സർക്കാർ എന്ന നിലയിലും സുപ്രീംകോടതി വിധി നടപ്പാക്കും. അതിന് വേണ്ട നടപടികൾ സ്വീകരിക്കും. ഭക്തരുടെ താൽപര്യങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Sabarimala Women entry Kadakampally Surendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.