സ്ത്രീ പ്രവേശം: തൽസ്ഥിതി തുടരണമെന്ന് ശബരിമല തന്ത്രി

സന്നിധാനം: ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ തൽസ്ഥിതി തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ഭക്തരുടെ വിശ്വാസം കണക്കിലെടുത്തുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിവാദമല്ല വിശ്വാസമാണ് പ്രധാനം. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാറിന് സാധിക്കണം. തീരുമാനം ഭക്തരുടെ താൽപര്യം സംരക്ഷിക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷ. 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശം നൽകാനാവില്ലെന്ന നിലപാട് നേരത്തെ കോടതിയെ അറിയിച്ചതാണെന്നും ശബരിമല തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശം അനുവദിക്കണമെന്നാണ് സർക്കാർ നയമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രി കണ്ഠരര് രാജീവരരുടെ പ്രതികരണം.
 

 

Tags:    
News Summary - sabarimala women entry kandararu rajeevaru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.