ശബരിമല: മണിക്കൂറിൽ 10,000 ലീറ്റർ വെള്ളം ലഭ്യമാക്കുന്ന ആർ.ഒ പ്ലാൻറ് പാണ്ടിത്താവളത്ത് സജ്ജമാകുന്നു. ജലം ശുദ്ധീകരിച്ച് രണ്ടിഞ്ച് എച്ച്.ഡി.പി.എൽ പൈപ്പുവഴി നടപ്പന്തൽ, മാളികപ്പുറം പരിസരങ്ങളിൽ എത്തിക്കും.
പാണ്ടിത്താവളത്ത് 20 ലക്ഷം ലീറ്ററിെൻറ ജലസംഭരണിക്കടുത്താണ് പുതിയ പ്ലാൻറ് നിർമിക്കുന്നത്. ഇവിടെ നിലവിൽ 1,000 ലീറ്ററിെൻറ അഞ്ച് ആർ.ഒ പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ട്.
അവസാനവട്ട പ്രവർത്തനങ്ങൾ കൂടി പൂർത്തിയായാൽ സംവിധാനം പൂർണതോതിലാകുമെന്ന് ജലവകുപ്പ് അസി. എൻജിനീയർ ജി. ബസന്തകുമാർ പറഞ്ഞു. ശബരിമലയിൽ കുടിവെള്ള വിതരണത്തിനായി നിലവിൽ 270 ടാപ്പുകളുമായി ജല കിയോസ്കുകളും വാട്ടർ സ്റ്റേഷനുകളും മുമ്പുതന്നെ സജ്ജമാക്കിയിരുന്നു. മണിക്കൂറിൽ 600 ലീറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാവുന്ന ആറ് ചെറുകിട ആർ.ഒ പ്ലാൻറുകളും പ്രവർത്തിക്കുന്നുണ്ട്.
72,000 രൂപ പിഴ ഈടാക്കി
ശബരിമല: അമിതവിലക്ക് പാത്രങ്ങളും വിരികളും നൽകിയതിന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യാപാരസ്ഥാപനത്തിന് 72,000 രൂപ പിഴ ഈടാക്കി.
മാളികപ്പുറം നടപ്പന്തലിന് സമീപം അനധികൃതമായി സ്റ്റീൽ പാത്രം കച്ചവടം നടത്തിയയാളുടെ കട അടപ്പിച്ചു. പാത്രങ്ങൾക്ക് അമിതവില ഈടാക്കിയ മറ്റൊരു കട മൂന്നു ദിവസത്തേക്ക് അടക്കാനും ഡ്യൂട്ടി മജിസ്ട്രേറ്റ് ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.