ശബരിമല: അരവണ നിര്‍മാണ യൂനിറ്റിലെ പൈപ്പ് പൊട്ടി അരവണ തെറിച്ചുവീണ് അഞ്ചു താല്‍ക്കാലിക ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. കൂളിങ് ചേംബറിലേക്ക് അരവണ കൊണ്ടുപോകുന്ന കുഴലിന്‍െറ വെല്‍ഡിങ് പൊട്ടുകയായിരുന്നു.
ചൂടുള്ള അരവണ വീണ് പാലക്കാട് നന്നിയോട് പാത്തിക്കുളം അനീഷ് (27), കൊല്ലം അമ്പലത്തിന്‍ഭാഗം കാക്കന്‍റയ്യത്ത് വീട്ടില്‍ സോമന്‍ (58), കൊല്ലം ശാസ്താംകോട്ട മുതുവിലക്കാട് കുളത്തിന്‍ കിഴക്കേതില്‍ ഉദയന്‍ (41), കുന്നത്തൂര്‍ ഐവര്‍കാല വിഷ്ണുഭവനത്തില്‍ വിഷ്ണു (24), തേവലപ്പുറം പ്രീത മന്ദിരം ശശികുമാര്‍ (36) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ചെവിക്ക് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സ തേടുന്നതിനു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കുഴല്‍ പൊട്ടിയതിനെ തുടര്‍ന്ന് ഏകദേശം അഞ്ചു ലിറ്റര്‍ അരവണ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.