നോട്ട് ക്ഷാമത്തിന് പരിഹാരം; ശബരിമലയിലേക്ക് ഭക്തരുടെ വരവ് വര്‍ധിച്ചു

ശബരിമല: നോട്ട് ക്ഷാമത്തിന് പരിഹാരമായതോടെ ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ  വരവ് വര്‍ധിച്ചു.  നോട്ട് ക്ഷാമത്തത്തെുടര്‍ന്ന് നടതുറന്ന ആദ്യദിനങ്ങളില്‍ ഭക്തരുടെ വരവ് കുഞ്ഞിരുന്നു. എന്നാല്‍  വെളളി, ശനി ദിവസങ്ങളില്‍  ഭക്തരുടെ വരവില്‍ വര്‍ധനയുണ്ടായി. ദേവസ്വം ബോര്‍ഡിന്‍െറ അക്കമഡേഷന്‍ സെന്‍ററിലും വഴിപാട് കൗണ്ടറുകളിലും  പഴയ നോട്ട് സ്വീകരിക്കുന്നുണ്ട്. സന്നിധാനത്തെ എ.ടി.എം സംവിധാനം പൂര്‍ണതോതിലാക്കിയതും പണം മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ പ്രത്യേക കൗണ്ടര്‍ തുറന്നുതുമാണ് ഭക്തര്‍ക്ക് ആശ്വാസമായത്.

നടപ്പന്തലിലും ഭസ്മക്കുളത്തിന് സമീപത്തുമായി രണ്ട് എ.ടി.എം കൗണ്ടര്‍ ധനലക്ഷ്മി ബാങ്ക് തുറന്നിട്ടു. കൂടാതെ എസ്.ബി.ടിയുടെ രണ്ട്് എ.ടി.എം കൗണ്ടര്‍ സന്നിധാനത്തും. ഒരെണ്ണം പമ്പയിലുമുണ്ട്. പഴയ നോട്ടുകള്‍ ഭണ്ഡാരത്തിലും മറ്റും നിക്ഷേപിക്കാമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.  ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പം, അരവണ എന്നിവ വാങ്ങാനാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനവിനിയോഗം നടത്തുന്ന ഭാഗങ്ങളില്‍ 50 സൈ്വപിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വടക്കേനടയില്‍ പുതിയ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചു.

സന്നിധാനത്തെ ചില എ.ടി.എം കൗണ്ടറുകളില്‍ ചിലത് പ്രവര്‍ത്തിക്കാതിരുന്നതാണ് ആദ്യദിനങ്ങളില്‍ ഭക്തരെ കുഴപ്പിച്ചത്. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി നല്‍കേണ്ടിവന്നത് രേഖകള്‍ കൈയില്‍ കരുതാതിരുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍, നിലക്കലിലും ളാഹയിലും പഴയനോട്ടുകള്‍ മാറാന്‍ സംവിധാനമില്ലാത്തത് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നോട്ടുക്ഷാമം മൂലം ഡോളിയുടെ സഹായത്താല്‍ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞത്  മൂവായിരത്തോളം ഡോളി തൊഴിലാളികളുടെ വരുമാനത്തെയും ബാധിച്ചു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പകുതിയില്‍ താഴെ മാത്രമെ ഡോളിയെ ആശ്രയിച്ച് സന്നിധാനത്തേക്ക് ഭക്തര്‍ എത്തുന്നുള്ളൂ. പഴനോട്ടുകള്‍ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കാന്‍ തയാറാകാത്തതാണ് ഇപ്പോള്‍ തീര്‍ഥാടകരെ വലക്കുന്ന മറ്റൊരു പ്രശ്നം. അക്കമഡേഷനിലും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ പഴയനോട്ട് സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്.
 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.