തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാനായി കവി സച്ചിദാനന്ദനെ നിയമിക്കാൻ സർക്കാർ തീരുമാനം. എഴുത്തുകാരൻ വൈശാഖന് പകരമായാണ് സച്ചിദാനന്ദനെ നിയമിക്കുക. ഡോ. ഖദീജാ മുംതാസിന് പകരം വൈസ് ചെയർമാൻ സ്ഥാനത്തേക്ക് അശോകൻ ചരുവിലെത്തും.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
ഓടക്കുഴൽ പുരസ്കാരം, വയലാർ പുരസ്കാരം, കടമ്മനിട്ട പുരസ്കാരമടക്കം 35ഓളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ അശോകൻ ചരുവിൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനും പി.എസ്.സി അംഗവുമായിരുന്നു. 1998 കേരള സാഹിത്യ അക്കാദമി അവാർഡ്, 2014 ലെ മുട്ടത്തു വർക്കി പുരസ്കാരം, പത്മരാജൻ പുരസ്കാരം അടക്കം 15ഓളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും നിയമനം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.