അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത്​ ബന്ധം അറിയാൻ വൈകിയെന്ന്​ സജേഷ്​

കൊച്ചി: അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത്​ ബന്ധം അറിയാൻ വൈകിയെന്ന്​ മുൻ ഡി.വൈ.എഫ്​.ഐ നേതാവ്​ സി.സജേഷ്​. സമൂഹമാധ്യമം വഴിയാണ്​ ആയങ്കിയുമായി ബന്ധപ്പെട്ടത്​. എന്നാൽ, ആയങ്കിക്ക്​ സ്വർണക്കടത്ത്​ സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന്​ അപ്പോൾ അറിയില്ലായിരുന്നുവെന്ന്​ സജേഷ്​ മൊഴി നൽകി​. കസ്റ്റംസ്​ ചോദ്യം ചെയ്യലിലാണ്​ സജേഷിന്‍റെ വെളിപ്പെടുത്തൽ.

പിന്നീട്​ ബ്രണ്ണൻ കോളജിലെ സഹപാഠി വഴി അർജുൻ ആയങ്കിയെ നേരിട്ട്​ പരിചയപ്പെട്ടു. അർജുന്​ സിബിൽ സ്​കോർ കുറവായതിനാൽ വായ്​പയെടുത്ത്​ കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ്​ കാർ വാങ്ങി നൽകിയത്​. കാറിന്‍റെ ഇ.എം.ഐ തുക എല്ലാ മാസവും അർജുൻ ബാങ്ക്​ അക്കൗണ്ടിൽ ഇട്ടു നൽകാറുണ്ടെന്നും സജേഷ്​ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ കരിപ്പൂർ സ്വർണക്കടത്ത്​ കേസിൽ അർജുൻ ആയങ്കിയെ അറസ്റ്റ്​ ചെയ്​തത്​. കരിപ്പൂരിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്കായാണ്​ എത്തിച്ചതെന്ന്​ കേസിൽ അറസ്റ്റിലായ ഷഫീഖ്​ മൊഴി നൽകിയിരുന്നു. 

Tags:    
News Summary - Sajesh says it is too late to know about Arjun Ayanki's gold smuggling connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.