മാന്നാർ: പൊതുജനങ്ങളിൽ കോവിഡ് ബോധവത്കരണത്തിന് ഭാര്യയും മക്കളുമൊത്ത് വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയാണ് മാന്നാർ ദേവി മെറ്റൽസ് ഉടമ സജി കുട്ടപ്പൻ. മുഖാവരണം, ക്വാറൻറീെൻറ എന്നിവയുടെ ആവശ്യകത തുടങ്ങിയ സമകാലീന വിഷയങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന വിഡിയോകൾ വൈറലാവുകയാണ്.
സജിയുടെ മനസ്സിൽ വിരിയുന്ന ആശയങ്ങൾ ഭാര്യയും മക്കളുമൊത്തുള്ള ചർച്ചയിൽ കഥയും കഥാപാത്രങ്ങളുമായി മാറുന്നു. പിന്നെ ചിത്രീകരണം തുടങ്ങുന്നു. ഭാര്യ സൗമ്യയാണ് മൊബൈലിൽ രംഗങ്ങൾ ചിത്രീകരിക്കുന്നത്. സജിയും മക്കളായ അമൃതേഷും അഭിഷേകും കഥാപാത്രങ്ങളാകും. എഡിറ്റിങ്ങും ശബ്ദക്രമീകരണവുമെല്ലാം മൊബൈലിൽ തന്നെ.
മാന്നാറിലെ ഒരുകൂട്ടം കലാകാരന്മാർ നിർമിച്ച് പ്രാദേശിക ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന സമോവർ ജങ്ഷൻ എന്ന ആക്ഷേപ ഹാസ്യപരമ്പരയിൽ അഭിനയിച്ച പരിചയ സമ്പത്തുമായിട്ടാണ് സജി വിഡിയോ നിർമാണത്തിലേക്ക് കടന്നത്. മക്കളായ അമൃതേഷ് ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിയും അഭിഷേക് തിരുവല്ല സെൻറ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.