തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വീണ്ടും സാലറി കട്ട്. സെപ്റ്റംബർ ഒന്നു മുതൽ ആറു മാസത്തേക്ക് സാലറി കട്ട് തുടരാനാണ് മന്ത്രിസഭ തീരുമാനം. ഇതിന് പിന്നാലെ ധനമന്ത്രി തോമസ് െഎസക് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി തീരുമാനം അറിയിച്ചു. പ്രതിപക്ഷ സംഘടനകൾ രൂക്ഷമായി എതിർത്തപ്പോൾ സി.പി.എം അനുകൂല സംഘടനകൾ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കുന്നെന്നും ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും വ്യക്തമാക്കി. ചർച്ചയുടെകൂടി അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറങ്ങും.
പിടിക്കുന്ന തുക ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും. ഇൗ തുകക്ക് ഒമ്പതു ശതമാനം പലിശ നൽകും. പി.എഫിൽ ലയിപ്പിച്ചശേഷം പി.എഫ് നിരക്കിലാകും പലിശ. അടുത്ത ജൂൺമുതൽ തുക പലിശസഹിതം തിരിച്ചെടുക്കാം. കോവിഡ് ഇൻകം സപ്പോർട്ട് സ്കീം എന്ന പേരിലാണ് ശമ്പളം മാറ്റിവെക്കുന്നത്. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ ഒന്നിനുശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചുനല്‍കും.
ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യവും പി.എഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നുമുതല്‍ മാത്രമേ പി.എഫില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തികവര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നുമുതല്‍ മാത്രമേ അനുവദിക്കൂ. ചെലവ് ചുരുക്കൽ സംബന്ധിച്ച ഡോ. കെ.എം. എബ്രഹാം സമിതിയുടെ ശിപാർശപ്രകാരമാണ് ഇൗ നടപടികൾ.
കോവിഡിെൻറ തുടക്കത്തിൽ നടപ്പാക്കിയ സാലറി കട്ടിൽ ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ആഗസ്റ്റിൽ പൂർത്തിയാക്കിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ചർച്ചയുടെ കാര്യം മന്ത്രിയുടെ ഒാഫിസ് സംഘടനകളെ അറിയിച്ചത്.
അഞ്ച് സംഘടനകളുടെ കൂട്ടായ്മകളിൽനിന്നായി പത്ത് നേതാക്കളാണ് പെങ്കടുത്തത്. ക്ഷാമബത്ത കുടിശ്ശിക നൽകിയില്ല, ലീവ് സറണ്ടർ പിടിച്ചുെവച്ചിരിക്കുന്നു, ശമ്പള പരിഷ്കരണം നടപ്പാക്കിയില്ല, അധ്യാപകരുടെ നിയമനാംഗീകാരം നൽകിയില്ല തുടങ്ങിയ പരാതികൾ പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ധനമന്ത്രി വിശദീകരിച്ചു. അധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകാമെന്ന് ഉറപ്പുനൽകിയ മന്ത്രി മറ്റു വിഷയങ്ങളിൽ പ്രതികരിച്ചില്ല.
വീണ്ടും സാലറി കട്ട് നടപ്പാക്കിയാൽ പണിമുടക്കുമെന്ന് സെറ്റോ നേതാക്കളായ ചവറ ജയകുമാർ, എം. സലാഹുദ്ദീൻ എന്നിവർ അറിയിച്ചു. ആലോചിച്ച് പറയാമെന്നായിരുന്നു എഫ്.എസ്.ടി.യു.ഒ നിലപാട്. പുനരാലോചന വേണമെന്നും നിർദേശം പരിശോധിക്കാൻ സമയം വേണമെന്നും സി.പി.െഎ അനുകൂല െഎക്യസമിതി അറിയിച്ചു. നേരത്തേ സാലറി ചലഞ്ച് കൊണ്ടുവരാൻ ഉദ്ദേശിച്ചെങ്കിലും ഒരുവിഭാഗം ജീവനക്കാർ നിസ്സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഘട്ടത്തിലാണ് സാലറി കട്ടിലേക്ക് സർക്കാർ പോയത്.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കോവിഡ് കാലത്ത് പിടിച്ച ഒരു മാസത്തെ ശമ്പളം പി.എഫിൽ ലയിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഉടന്‍ പണമായി തിരിച്ചുനല്‍കില്ല. ഉടൻ പണമായി നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ.
ഏപ്രിൽ ഒന്നിന് തുക പി.എഫിൽ ഇടുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകും. 2021 ജൂൺ ഒന്നിന് ശേഷം പിൻവലിക്കാൻ അനുവദിക്കും. നേരേത്ത ജീവനക്കാരുടെ ശമ്പളം തിരിച്ചുനൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ലോക്ഡൗണിനെ തുടർന്ന് സർക്കാറിെൻറ വരുമാനം കുത്തനെ കുറഞ്ഞ ഘട്ടത്തിലാണ് ഒരുമാസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചത്.
ആറ് ദിവസത്തെ ശമ്പളംെവച്ച് അഞ്ച് മാസംകൊണ്ട് ഒരു മാസത്തെ ശമ്പളമാണ് പിടിച്ചത്. ആഗസ്റ്റിലെ ശമ്പളത്തോടെ പിടിക്കുന്നത് പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.