തൃശൂർ: വന്യജീവികൾക്കും പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്ന ആശങ്ക ഉയർത്തി വനത്തിലൂടെ ഒഴുകുന്ന നദിയുടെ ഭാഗങ്ങളിൽനിന്ന് മണൽ ഉൗറ്റി വിൽക്കാൻ വനം വകുപ്പി​െൻറ നീക്കം. കൊല്ലം കുളത്തൂപ്പുഴ വനം േറഞ്ചിലെ ചോഴിയക്കോട്, മിൽപാലം കടവുകളിൽ നിന്ന് മണൽ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് മണൽ ദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിലാണ് കാട്ടിലൂടെ ഒഴുകുന്ന നദികളുടെ നിലനിൽപുതന്നെ അപകടമാക്കുംവിധം മണൽ ശേഖരിക്കുന്ന പദ്ധതിക്ക് വനം വകുപ്പുതന്നെ രൂപം നൽകിയിട്ടുള്ളത്.

നിയമാനുസരണം മാത്രമേ ഇൗ പദ്ധതി നടപ്പാക്കൂ എന്നും വനത്തിനോ, പരിസ്ഥിതിക്കോ കോട്ടം വരുത്തുന്ന നിലയിലായിരിക്കില്ല ഇൗ മണൽ ശേഖരണമെന്നുമാണ് വനം വകുപ്പി​െൻറ അവകാശവാദം. വനങ്ങളിലൂടെ ഒഴുകുന്ന നദികളിൽ മണൽ അടിഞ്ഞ് വെള്ളത്തി​െൻറ ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇൗ പദ്ധതി നടപ്പാക്കുന്നതോടെ ഒഴുക്ക് നേരെയാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കൃത്യമായ സംവിധാനത്തിലൂടെയാകും വനത്തിൽനിന്ന് മണൽ ശേഖരിക്കുകയെന്നാണ് വനം വകുപ്പി​െൻറ വിശദീകരണം.

വനസംരക്ഷണ സമിതിക്കാകും ഇത്തരത്തിൽ മണൽ ശേഖരിക്കാനുള്ള അനുമതി. ശേഖരിക്കുന്ന മണൽ സർക്കാർ കലവറ വഴി നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കും. ഇടത്തട്ടുകാരെ ഒഴിവാക്കി കുറഞ്ഞ നിരക്കിൽ മണൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയ പഠനം നടത്തി പരിസ്ഥിതിക്ക് കോട്ടം വരുത്താതെയാകും മണൽ ശേഖരണം എന്ന പതിവുപല്ലവി വനം വകുപ്പ് ആവർത്തിക്കുന്നുണ്ട്.

പദ്ധതി വിജയമാണെന്ന് കണ്ടാൽ സംസ്ഥാനത്തെ വനങ്ങളിലൂടെ ഒഴുകുന്ന നദികളിൽനിന്ന് മണൽ ശേഖരണം നടത്തുന്നത് വ്യാപകമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പേക്ഷ, സംരക്ഷിത വനത്തിനുള്ളിൽ ബാഹ്യ ഇടപെടലുകൾക്കും വനം കൊള്ളക്കുംതന്നെ ഇൗ മണലൂറ്റ് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - sand scam in rivers in forests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.