മറയൂരിലെ ചന്ദനമോഷണം: പ്രധാന പ്രതി പിടിയിൽ

കാന്തല്ലൂർ: മറയൂരിൽനിന്ന് നിരവധി തവണ ചന്ദനം കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. മലപ്പുറം പൂക്കോട്ടൂർ മൊട്ടത്തുകരിമ്പിൽ എ. ഹനീഫയെയാണ് (50) കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി. രഘുലാലിന്‍റെ നേതൃത്വത്തിൽ വനപാലക സംഘം മലപ്പുറത്തുനിന്ന് പിടികൂടിയത്. 2023 ഡിസംബർ 21ന് കാറിന്‍റെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദനവുമായി രണ്ടുപേരെ അടിമാലിയിൽ ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു.

മലപ്പുറം പട്ടരുക്കടവ് പെരിയാങ്കൽ വീട്ടിൽ റിയാസ് (28), തീയാൻവീട്ടിൽ മുഹമ്മദ് മുബസിർ (25) എന്നിവരാണ് അന്ന് പിടിയിലായിരുന്നത്. ഇവരെയും ചന്ദനവും കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കാന്തല്ലൂർ റേഞ്ച് ഓഫിസർക്ക് കൈമാറിയിരുന്നു. ഇവരെ ചോദ്യംചെയ്തതിനെ തുടർന്ന് ചന്ദനം നൽകിയ മറയൂർ സ്വദേശികളായ കെ. കറുപ്പുസ്വാമി (27), രാജാ (28), രാജേഷ് എന്നിവരെ പിടികൂടി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹനീഫയെ പിടികൂടിയത്.

മുമ്പ് നിരവധി തവണ മറയൂരിൽനിന്ന് ചന്ദനം വാങ്ങി കടത്തിയതായി ഹനീഫ മൊഴി നൽകി. കാന്തല്ലൂർ റേഞ്ച് ഡെപ്യൂട്ടി റേഞ്ചർ കെ. സനിൽ, എസ്.എഫ്.ഒമാരായ വി.ജെ. രാധാകൃഷ്ണൻ, എം.എം. ഷൈറജ്, ബി.എഫ്.ഒമാരായ കെ.ഐ. റമീസ്, സി.എച്ച്. മുഹമ്മദ് റാഫി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

Tags:    
News Summary - Sandalwood theft in Marayur: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.