സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ  പൊലീസ്  അറസ്റ്റ് ചെയ്തു. കൊച്ചി നോർത്ത് പൊലീസാണ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെ കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര പ്രവർത്തകരായ ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് പരാതി നൽകിയത്. ആലപ്പുഴ ഡി.വൈ.എസ്.പിക്കാണ് ഉഷ ഹസീന പരാതി നൽകിയത്.

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

Tags:    
News Summary - Santosh Varkey in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.