തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണവിധേയനെതിരായ പരാതി ഒത്തുതീർക്കാൻ ഇടപെട്ടതുസംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രിയെ നിലപാട് ധരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിലെ രണ്ട് നേതാക്കൾ തമ്മിലുള്ള വിഷയം എന്ന നിലയിൽ ഉത്തരവാദിത്തമുള്ള പ്രവർത്തകനായാണ് താൻ സംസാരിച്ചതെന്ന് മുഖ്യമന്ത്രിയോട് മന്ത്രി വിശദീകരിച്ചു.
കുണ്ടറ മണ്ഡലം പ്രസിഡൻറിനെ ഫോണിൽ വിളിച്ച് ചോദിച്ചതുതന്നെ അവിെട പാർട്ടിയിൽ പ്രശ്നങ്ങളുണ്ടല്ലോ എന്നാണ്. അദ്ദേഹം പാർട്ടിയലല്ല പ്രശ്നമെന്ന് പറഞ്ഞ് വിഷയം വിശദീകരിച്ചപ്പോൾ അത് നല്ലനിലയിൽ തീർക്കണമെന്ന് പറഞ്ഞ് തെൻറ സംഭാഷണം അവസാനിപ്പിച്ചു. പരാതി പിൻവലിക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രലോഭനം നടത്തിയിട്ടില്ല. വിഷയം എങ്ങനെ പരിഹരിക്കണമെന്നും താൻ പറഞ്ഞിട്ടില്ലെന്ന് ശശീന്ദ്രൻ വിശദീകരിച്ചു. ഇക്കാര്യം തന്നെ ശശീന്ദ്രൻ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയോടും വിശദീകരിച്ചു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ചുമതലപ്പെടുത്തി. റിപ്പോർട്ട് ബുധനാഴ്ചതന്നെ സമർപ്പിക്കും. വ്യാഴാഴ്ച നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാൻ രാത്രിയോടെ ശശീന്ദ്രൻ തലസ്ഥാനത്തേക്ക് തിരിച്ചിരുന്നു.
പാർട്ടി ചുമതലപ്പെടുത്തിയ മാത്യൂസ് ജോർജ് ബുധനാഴ്ച കൊല്ലത്ത് കുണ്ടറയിലെത്തി പരാതിക്കാരിയെയും കുടുംബത്തെയും ആരോപണവിധേയനായ ജി. പത്മാകരനെയും കാണും. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പാർട്ടി നിലപാട് സ്വീകരിക്കാനാണ് അന്വേഷണത്തിെൻറ ലക്ഷ്യം. നിലവിൽ എൻ.സി.പി നേതൃത്വം മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുകയാണ്. ചാനൽ ചർച്ചകളിൽ പെങ്കടുക്കുേമ്പാൾ സംയമനം പാലിക്കുകയും അനാവശ്യ വിവാദ പ്രസ്താവന നടത്തരുതെന്നും എൽ.ഡി.എഫ് സംസ്ഥാന േനതൃത്വം എൻ.സി.പി നേതൃത്വത്തിന് കർശന നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.