സ്കൂള്‍ പാഠ്യപദ്ധതി വീണ്ടും പരിഷ്കരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതി 2018-19 മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനം. ഒറ്റഘട്ടമായി പരിഷ്കരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിന്‍െറ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്എസ്.സി.ഇ.ആര്‍.ടി തുടക്കം കുറിച്ചു. വിദഗ്ധരുടെ ആദ്യഘട്ട ശില്‍പശാല കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച് മൂന്നു മാസത്തിനകം വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. മാര്‍ച്ചില്‍ ആദ്യഘട്ട പരിപാടികള്‍ പൂര്‍ത്തിയാക്കും.

സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പുന$സംഘടനയും ഉടന്‍ നടക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ദേശീയതലത്തില്‍തന്നെ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. എന്‍.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ ഡോ. ഖാദര്‍, ഡോ. കെ.എന്‍. ഗണേഷ്, ഡോ. അമിത രാംപാല്‍ (ഡല്‍ഹി സര്‍വകലാശാല), ഡോ. സുധീര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന പട്ടിക സര്‍ക്കാറിന്‍െറ പരിഗണനക്ക് സമര്‍പ്പിക്കും.

സംസ്ഥാന സര്‍ക്കാറിന്‍െറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ചുവടുപിടിച്ചുള്ള മാറ്റമാണ് പാഠ്യപദ്ധതിയില്‍ കൊണ്ടുവരുന്നതെന്ന് എസ്.സി.ഇ.ആര്‍.ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്കൂള്‍ ഹൈടെക് ആക്കുന്നതിനനുസൃതമായുള്ള മാറ്റം ആവശ്യമാണ്. നിലവിലെ പാഠപുസ്തകങ്ങള്‍ മിക്കതും അതിനു പര്യാപ്തമല്ല. ഏതെല്ലാം പാഠപുസ്തകങ്ങളില്‍ ഏതെല്ലാം തരത്തിലെ മാറ്റങ്ങളാണ് ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. 2018 ജൂണില്‍ പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തിക്കുന്ന തരത്തിലെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

സബ്കമ്മിറ്റികളാവും വിഷയാടിസ്ഥാനത്തിലെ മാറ്റങ്ങള്‍ നിര്‍ദേശിക്കുക. മേഖല തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചും അഭിപ്രായ ശേഖരണം നടത്തും. 2007ല്‍ നിലവില്‍ വന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ (എന്‍.സി.എഫ്) പിന്തുടര്‍ന്ന് നിലവില്‍ വന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‍െറ (കെ.സി.എഫ്) വെളിച്ചത്തില്‍ ആയിരിക്കും പരിഷ്കരണം നടത്തുക. ഹൈടെക് സ്കൂളുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇ-കണ്ടന്‍റ് കൂടി വികസിപ്പിക്കുന്ന രീതിയിലായിരിക്കും പരിഷ്കരണം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 2013ല്‍ തുടങ്ങിയ പാഠ്യപദ്ധതി പരിഷ്കരണം പൂര്‍ത്തിയായത് 2016ല്‍ ആണ്.

പ്ളസ് ടു മലയാളം: മാറ്റം വരുത്താനുള്ള നീക്കം ഉപേക്ഷിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ മലയാളം പാഠപുസ്തകത്തില്‍ മാറ്റം വരുത്താനുള്ള  എസ്.സി.ഇ.ആര്‍.ടി ശ്രമം എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിച്ചു.

അഞ്ചു പാഠഭാഗങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ എസ്.സി.ഇ.ആര്‍.ടിയില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഈ നീക്കത്തിനെതിരെ രംഗത്തു വന്നു. ഇതോടെയാണ് മാറ്റം വേണ്ടതില്ളെന്ന് തീരുമാനിച്ചത്. 2018-19 അധ്യയന വര്‍ഷത്തിലേക്ക് പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ഇതും പരിഷ്കരിച്ചാല്‍ മതിയെന്നാണ് തീരുമാനം.

അടുത്ത അധ്യയന വര്‍ഷത്തെ  പാഠപുസ്തകത്തിലായിരുന്നു ചില മാറ്റം വരുത്താന്‍ തീരുമാനിച്ചത്. പകരം ഉള്‍പ്പെടുത്താനുള്ളവ കണ്ടത്തെുകയും നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പരിഷ്കരിച്ച  മലയാളം പാഠപുസ്തകത്തിന്‍െറ ഗുണനിലവാരം സംബന്ധിച്ച്  അക്കാദമിക് തലത്തില്‍ സംവാദം നടന്നിരുന്നു. ഭരണമാറ്റത്തോടെ പാഠപുസ്തകത്തില്‍ മാറ്റം വരുത്താന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

Tags:    
News Summary - school syllabus update again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.