തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചതോടെ തസ്തിക നഷ്ടപ്പെട്ട് നേരേത്ത പുനർവിന്യസിച്ച സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയങ്ങളിലേക്ക് തിരിച്ചുവിളിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മാതൃവിദ്യാലയങ്ങളിൽ ഒഴിവുണ്ടായിട്ടും സംരക്ഷിത അധ്യാപകരെ തിരിച്ചുവിളിക്കാൻ വിദ്യാഭ്യാസ ഒാഫിസർമാർ ഉത്തരവ് നൽകിയിരുന്നില്ല. ഇതെ തുടർന്നാണ് ഡി.പി.െഎ നിർദേശം നൽകിയത്. കുട്ടികൾ വർധിച്ചിട്ടും പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന് പരാതി ഉയർന്നിരുന്നു.
ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം പരിശോധിച്ച് ഉറപ്പുവരുത്തി പുനർവിന്യസിക്കപ്പെട്ട അധ്യാപകരെ അധിക തസ്തിക ഒഴികെയുള്ളവയിലേക്ക് തിരികെ വിളിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച ശിപാർശകൾ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഉടൻ സമർപ്പിക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർമാർ ജൂൺ 17ന് മുമ്പ് ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് ഡി.പി.െഎയുടെ ഉത്തരവ്.
അധ്യാപക പാക്കേജ് പ്രകാരം നിയമിതരായ ക്ലസ്റ്റർ കോഒാഡിനേറ്റർമാരെയും ഒഴിവുണ്ടെങ്കിൽ മാതൃവിദ്യാലയങ്ങളിലേക്ക് തിരികെ അയക്കാവുന്നതാണ്. 2017-18 വർഷത്തെ അധിക തസ്തികകൾക്ക് ജൂലൈ 15 മുതൽ മാത്രമേ പ്രാബല്യമുള്ളൂവെന്നതിനാൽ ഇൗ ഒഴിവുകളിേലക്ക് സംരക്ഷിത അധ്യാപകരെ തിരികെ വിളിച്ച് പ്രവേശിപ്പിക്കേണ്ടത് 15 മുതലായിരിക്കണം.
അതിന് മുെമ്പ തിരികെ വിളിച്ചാൽ ഇൗ അധ്യാപകർക്ക് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും ഡി.പി.െഎയുടെ ഉത്തരവിൽ പറയുന്നു. അധിക തസ്തികകൾ ഒഴികെ മുഴുവൻ ഒഴിവുകളിലും ജൂലൈ 19നകം അർഹതയുള്ള സംരക്ഷിത അധ്യാപകരെയെല്ലാം മാതൃവിദ്യാലയങ്ങളിൽ പുനഃപ്രവേശിപ്പിച്ച കാര്യം എല്ലാ വിദ്യാഭ്യാസ ഒാഫിസർമാരും ഉറപ്പുവരുത്തണമെന്നും ഡി.പി.െഎ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.