നിളാതീരത്ത് ഇനി അറിവിന്‍െറ ശാസ്ത്രോത്സവം

ഷൊര്‍ണൂര്‍: ശാസ്ത്രവും വിജ്ഞാനവും ഒന്നിക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് നിളാതീരത്ത് കൊടി ഉയര്‍ന്നു. ഷൊര്‍ണൂര്‍ കെ.വി.ആര്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ എ.ഡി.പി.ഐ ജിമ്മി കെ. ജോസ് പതാക ഉയര്‍ത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീകണ്ഠന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ പി.വി. രാമകൃഷ്ണന്‍, എന്‍. പ്രതാപന്‍, സി. ബാബു, അബ്ദുല്‍ മജീദ്, കെ.വി.ആര്‍ സ്കൂള്‍ മാനേജര്‍ കെ.വി. മോഹന്‍ദാസ്, പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

പതാക ഉയര്‍ത്തലിനുശേഷം കെ.വി.ആര്‍ ഹൈസ്കൂളില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച ഡി.പി.ഐ ഓഫിസില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപ്പീലുമായി വന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീകണ്ഠന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പബ്ളിസിറ്റി ആന്‍ഡ് മീഡിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പാലക്കാട് പ്രസ് ക്ളബ് സെക്രട്ടറി സി.ആര്‍. ദിനേശ് നിര്‍വഹിച്ചു. പ്രദര്‍ശനശാലയുടെയും പവലിയന്‍െറയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സന്‍ വി. വിമല നിര്‍വഹിച്ചു.

ശാസ്ത്രോത്സവത്തിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ കെ.വി.ആര്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. മേളയോടനുബന്ധിച്ച് വ്യാഴാഴ്ച ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍വഹിക്കും. വൈകീട്ട് ആറിന് കെ.വി.ആര്‍ ഹൈസ്കൂളില്‍ കലാസന്ധ്യ നടക്കും.

യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി പതിനായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കാനത്തെും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ശാസ്ത്ര വിഭാഗം (24), ഗണിതശാസ്ത്രം (35), സാമൂഹിക ശാസ്ത്രം (19), പ്രവൃത്തിപരിചയം (95), ഐ.ടി (10) എന്നിങ്ങനെ 183 ഇനങ്ങളാണുണ്ടാവുക.

ശാസ്ത്രമേള, ഐ.ടി മേള (ഷൊര്‍ണൂര്‍ സെന്‍റ് തെരേസാസ് ഹൈസ്കൂള്‍), ഗണിതശാസ്ത്രം (എസ്.എന്‍ ട്രസ്റ്റ് സ്കൂള്‍), സാമൂഹിക ശാസ്ത്രമേള (വാടാനാംകുറുശ്ശി ജി.എച്ച്.എസ്.എസ്), പ്രവൃത്തി പരിചയം (വാണിയംകുളം ടി.ആര്‍.കെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍), വൊക്കേഷനല്‍ എക്സ്പോ, കരിയര്‍ ഫെസ്റ്റ് (കെ.വി.ആര്‍ ഹൈസ്കൂള്‍) എന്നിവയാണ് വേദികള്‍. ഷൊര്‍ണൂരിലും പരിസരപ്രദേശങ്ങളിലും തൃശൂര്‍ ജില്ല അതിര്‍ത്തിയിലും ചെറുതുരുത്തിയിലുമുള്ള 13 ഇടങ്ങളിലാണ് താമസ സൗകര്യം. വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദികള്‍ പൂര്‍ണമായി പ്ളാസ്റ്റിക് വിമുക്തമാകും.

 

Tags:    
News Summary - science festival at banks of nila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.