അഞ്ചുവർഷം മുമ്പ് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക; അന്വേഷണത്തിന് ഉത്തരവ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ത്രി​ക ക​ണ്ടെ​ത്തി. ക​ടു​ത്ത വ​യ​റു​വേ​ദ​ന​യു​മാ​യി ​ചി​കി​ത്സ തേ​ടി​യെ​ത്തി​യ കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി​നി ഹ​ർ​ഷി​ന​യു​ടെ (30) മൂ​ത്ര​സ​ഞ്ചി​യി​ൽ​നി​ന്നാ​ണ് 11 സെ​ന്റി മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ക​ത്രി​ക പു​റ​ത്തെ​ടു​ത്ത​ത്.

2017 ന​വം​ബ​റി​ലാ​ണ് ഹ​ര്‍ഷി​ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്. ആ​റു​മാ​സം​മു​മ്പാ​ണ് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഇ​തോ​ടെ കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ്കാ​നി​ങ്ങി​ൽ മൂ​ത്ര​സ​ഞ്ചി​യി​ൽ ലോ​ഹ​ഭാ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 14ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​ക്ക് 17ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്രി​ക പു​റ​​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 29ന് ​ഹ​ർ​ഷി​ന ആ​ശു​പ​ത്രി വി​ട്ടു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ് ശ​സ്ത്ര​ക്രി​യ​ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉ​ത്ത​ര​വി​ട്ടു. പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി, ശ​സ്ത്ര​ക്രി​യ മേ​ധാ​വി​ക​ള​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​ണ് പ​രാ​തി പ​രി​ശോ​ധി​ക്കു​ക.

Tags:    
News Summary - Scissors in the stomach of a woman who had cesarean five years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.