ജയലത
തിരൂർ: സ്കൂട്ടറിൽ കെണ്ടയ്നർ ലോറിയിടിച്ച് തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപിക മരിച്ചു. ആലത്തിയൂർ പൊയിലിശ്ശേരി ഗോപാലത്തിൽ ഉദയഭാനുവിെൻറ ഭാര്യ ജയലതയാണ് (51) മരിച്ചത്. ഗുരുതര പരിക്കേറ്റ ഇതേ സ്കൂളിലെ അധ്യാപിക പൊയിലിശ്ശേരി ജയ മന്ദിരത്തിൽ ലതയെ (42) ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ ഇരുവരും സ്കൂളിൽനിന്ന് മടങ്ങുന്നതിനിടെ തലക്കാട് വടക്കേ അങ്ങാടിയിലാണ് അപകടം.
ഇവർ സഞ്ചരിച്ച സ്കൂട്ടർ കെണ്ടയ്നർ ലോറി തട്ടി മറിഞ്ഞതിനെ തുടർന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ ദേഹത്ത് ലോറിയുടെ പിൻചക്രം കയറി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: ചേന്നര സ്കൂൾ അധ്യാപകനായിരുന്ന പരേതനായ ഗോപാലൻ.
മാതാവ്: കല്യാണിക്കുട്ടി അമ്മ. മകൻ: ഹരികൃഷ്ണൻ (ഇമ്പിച്ചിബാവ ആശുപത്രി പി.ആർ.ഒ). സഹോദരങ്ങൾ: ജയദേവൻ (വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ജയശ്രീ (അധ്യാപിക, പാലക്കാട് അകത്തേക്കര യു.പി സ്കൂൾ), ജയരാജൻ (എൻജിനീയർ, ഗുരുവായൂർ ദേവസ്വം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.