സീ​​പ്ലെയിൻ: പതിറ്റാണ്ട്​ മുമ്പ്​ അഷ്ടമുടിയിൽ ചിറകറ്റ ആദ്യ ജലവിമാന പദ്ധതി

കൊ​ല്ലം: കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ടേ​ക്ക്​ ഓ​ഫ്​ ആ​യ​ത് 11​ വ​ർ​ഷം മു​മ്പ്​ കൊ​ല്ല​ത്ത്​ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ ആ​ദ്യ​ദി​നം​ത​ന്നെ ചി​റ​ക​റ്റ ജ​ല​വി​മാ​ന പ​ദ്ധ​തി. ടൂ​റി​സം മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ ആ​ദ്യ ജ​ല​വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ​ത്​ 2013 ജൂ​ൺ ര​ണ്ടി​ന്​ കൊ​ല്ല​ത്ത്​ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലാ​ണ്. വെ​ള്ള​ച്ചി​റ​കു​ക​ളു​മാ​യി ജ​ല​വി​മാ​നം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന് മു​ക​ളി​ലൂ​ടെ വ​ലം​വെ​ച്ച്​ താ​ഴ്ന്നു​പ​റ​ന്ന് ജ​ലോ​പ​രി​ത​ല​ത്തി​ല്‍തൊ​ട്ട്​ ജ​ല​പ്പ​ര​പ്പി​ലൂ​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​തി​ന്​ അ​ന്ന്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്​ ആ​യി​ര​ങ്ങ​ളാ​യി​രു​ന്നു.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് ജ​ല​വി​മാ​ന സ​ര്‍വി​സ് സ​മ​ര്‍പ്പി​ച്ച​ത്. കൈ​ര​ളി ഏ​വി​യേ​ഷ​ന്റെ സെ​സ്‌​ന 206 ആം​ഫീ​ബി​യ​ന്‍സ് വി​മാ​ന​മാ​ണ് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലും അ​വി​ടെ​നി​ന്ന് ആ​കാ​ശ​ത്തി​ലും പ​രീ​ക്ഷ​ണ ഭാ​ഗ​മാ​യി പ​റ​ന്നു​യ​ര്‍ന്ന​ത്. പൈ​ല​റ്റ് ഉ​ള്‍പ്പെ​ടെ ആ​റു​പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​യി​രു​ന്നു വി​മാ​നം. ആ​ശ്രാ​മ​ത്ത്​ ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ടെ​ര്‍മി​ന​ലി​ല്‍നി​ന്ന് 300 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വാ​ട്ട​ര്‍ ഡ്രോം ​സ്ഥാ​പി​ച്ച​ത്.

റ​ണ്‍വേ​ക്ക്​ 200 മീ​റ്റ​ര്‍ നീ​ള​മു​ണ്ടാ​യി​രു​ന്നു. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ക​ര്‍ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ഈ ​സം​രം​ഭ​ത്തി​ന്​ 11.84 കോ​ടി രൂ​പ​യാ​ണ്​ അ​ന്ന്​ അ​നു​വ​ദി​ച്ച​ത്. ആ​ദ്യ ഘ​ട്ട​മാ​യി അ​ഷ്ട​മു​ടി​ക്കൊ​പ്പം ആ​ല​പ്പു​ഴ​യി​ലെ പു​ന്ന​മ​ട​ക്കാ​യ​ലി​ലും ജ​ല​വി​മാ​ന​ത്താ​വ​ളം സ​ജ്ജ​മാ​ക്കാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ കു​മ​ര​ക​ത്തും ബേ​ക്ക​ലി​ലും വാ​ട്ട​ര്‍ഡ്രോ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ പ​വ​ന്‍ഹ​ന്‍സ് ഹെ​ലി​കോ​പ്‌​ടേ​ഴ്‌​സ് ന​ട​ത്തി​യ സാ​ധ്യ​ത പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു പ​ഠ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​വി​ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​ന്ന​തോ​ടെ പ​ദ്ധ​തി ആ​ദ്യ​ദി​നം​ത​ന്നെ ചി​റ​ക​രി​യ​പ്പെ​ട്ടു.

ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍ഗ​ത്തെ പ​ദ്ധ​തി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ലി​നീ​ക​ര​ണ​വും മൂ​ലം ത​ക​ര്‍ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്ന അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ നാ​ശ​ത്തി​ന് സീ ​പ്ലെ​യി​ന്‍ സ​ര്‍വി​സ് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

സീ ​പ്ലെ​യി​ന്‍ ഇ​റ​ക്കാ​ന്‍ ര​ണ്ടാ​യി​രം അ​ടി നീ​ള​വും 800 അ​ടി വീ​തി​യു​മു​ള്ള, അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്റെ ഭാ​ഗം സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്തെ മ​ത്സ്യ​ബ​ന്ധ​നം അ​സാ​ധ്യ​മാ​യി​ത്തീ​രു​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ല​പ്പു​ഴ​യി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​ശ്നം സൃ​ഷ്ടി​ച്ചു. എ​ന്നാ​ല്‍, സീ ​പ്ലെ​യി​ന്‍ സ​ര്‍വി​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍ഗ​ത്തെ​യോ, മ​ത്സ്യ​സ​മ്പ​ത്തി​നെ​യോ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന്​ സ​ര്‍ക്കാ​ർ ഉ​റ​പ്പ്​ ന​ൽ​കി​യെ​ങ്കി​ലും അ​തു​ വ​ക​വെ​ച്ചു ന​ൽ​കാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഒ​തു​ങ്ങി പ​ദ്ധ​തി. കേ​ര​ള​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു വി​മാ​ന​ങ്ങ​ളും ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങി.

Tags:    
News Summary - Seaplane: The first water plane project that took wings at Ashtamudi a decade ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.