തൊടുപുഴ: സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം നേരിടുന്ന പോപുലർ ഫിനാൻസിെൻറ ജില്ലയിലെ മൂന്ന് ബ്രാഞ്ചുകളിൽ റവന്യൂ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ച സ്വർണവും പണവും കണ്ടുകെട്ടി ട്രഷറികളിലേക്ക് മാറ്റി.
നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള ജപ്തിനടപടികളുടെ ഭാഗമായാണിത്. തൊടുപുഴ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ഓഫിസുകളിലായിരുന്നു പരിശോധന.
തൊടുപുഴ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തെ ജില്ലയിലെ പ്രധാന ഓഫിസിൽ ഇടുക്കി ആർ.ഡി.ഒ അതുൽ എസ്.നാഥ് പരിശോധനക്ക് നേതൃത്വം നൽകി. റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് അറിയിച്ചു.
തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, ഹെഡ് ക്വാർട്ടേഴ്സ് െഡപ്യൂട്ടി തഹസിൽദാർ ഒ.എസ്. ജയകുമാർ, തൊടുപുഴ വില്ലേജ് ഓഫിസർ ഹോർമിസ് കുരുവിള, സ്പെഷൽ വില്ലേജ് ഓഫിസർ ജി. സുനീഷ്, മറ്റ് റവന്യൂ, പൊലീസ് ഉദ്യേഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.