ആലുവ: കോൺഗ്രസ് നേതാവിെൻറ മകെൻറ ഭാര്യക്ക് സി.പി.എം ആലുവ സീറ്റ് നൽകിയതോടെ ഇടതു നേതാക്കൾ നിരാശയിൽ. പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകളായി പണിയെടുത്ത നേതാക്കളെപ്പോലും അവഗണിച്ച്, പാർട്ടിയുമായോ പൊതുപ്രവർത്തനവുമായോ ഒരു ബന്ധവുമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിെൻറ താഴെത്തട്ടിൽവരെ പ്രതിഷേധമുണ്ട്. സാധാരണ പ്രവർത്തകർപോലും നിരാശ മറച്ചുപിടിക്കുന്നില്ല.
മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകെൻറ ഭാര്യ ഷെൽന നിഷാദിനെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിൽ വിള്ളലുണ്ടാക്കി ആലുവ മണ്ഡലം തിരികെ പിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സി.പി.എമ്മിലെ പ്രമുഖ നേതാവിെൻറ മകളാണ് നീക്കത്തിനു പിന്നിൽ.
സി.പി.എം നേതാവിെൻറ മകളുമായി ഷെൽനക്കുള്ള അടുപ്പമാണ് സ്ഥാനാർഥിത്വത്തിനു പരിഗണിക്കപ്പെടാൻ ഇടയാക്കിയതേത്ര. മുതിർന്ന നേതാവുവഴി ജില്ല കമ്മിറ്റിയിൽ ഇവരുടെ പേര് പറയിച്ചതായാണ് അറിയുന്നത്. ഇക്കാര്യം പുറത്തുവന്നപ്പോൾ മുതൽ പ്രാദേശിക സി.പി.എം നേതാക്കന്മാരും പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അതൊന്നും നേതൃത്വം ഗൗനിച്ചില്ല. ഇതും പ്രവർത്തകരെ അതൃപ്തരാക്കിയിട്ടുണ്ട്.
നിലവിലെ എം.എൽ.എ അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ വീണ്ടും മത്സരരംഗത്ത് വരുമ്പോൾ ഷെൽന വഴി വോട്ടുകൾ മറിക്കാനാകുമെന്ന വാദമാണ് എൽ.ഡി.എഫ് നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, മുഹമ്മദാലി എ ഗ്രൂപ് നേതാവാണെങ്കിലും ഇപ്പോൾ പ്രാദേശിക നേതൃത്വവുമായി അത്ര സുഖത്തിലല്ല.
എ ഗ്രൂപ് നേതാവായിരുന്ന എം.ഒ. ജോൺ മുമ്പ് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ ഐ ഗ്രൂപ്പിനോടുള്ളതിനെക്കാൾ വിരോധം എ വിഭാഗമാക്കാർക്ക് മുഹമ്മദാലിയോടാണ്. തുടക്കം മുതൽ ആലുവ മണ്ഡലത്തിൽ അറിയപ്പെടുന്ന ചിലരുടെ പേരുകളാണ് സി.പി.എം പട്ടികയിൽ ഉയർത്തിക്കാട്ടിയിരുന്നത്. കീഴ്മാട് ലോക്കൽ സെക്രട്ടറി കെ.എ. ബഷീർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷബീർ അലി, ചെങ്ങമനാട് മുൻ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ. നാസർ, വ്യാപാരി നേതാവ് അഡ്വ. എ.ജെ. റിയാസ് തുടങ്ങിയവരായിരുന്നു പട്ടികയിലെ പ്രമുഖർ.
എന്നാൽ, ജില്ല കമ്മിറ്റിയിൽ ആദ്യപട്ടികയിലെ പേരുകൾ ചർച്ച ചെയ്തശേഷം ഷെൽനയുടെ പേര് മാത്രമായി സംസ്ഥാന സെക്രേട്ടറിയറ്റിന് കൈമാറുകയായിരുന്നുവേത്ര. തൃശൂർ ഒരുമനയൂർ സ്വദേശിയായ ഷെൽന കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽപെട്ടതാണ്.
ആർക്കിടെക്റ്റായ ഇവർ ഭർത്താവിനൊപ്പം ഇപ്പോൾ ബംഗളൂരുവിലാണ് താമസം. 2015ൽ കെ. മുഹമ്മദാലിയുടെ മകനും ഷെൽനയുടെ ഭർത്താവുമായ നിഷാദ് ആലുവ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അഞ്ചാം സ്ഥാനത്തായി. കോൺഗ്രസ് വിമത സ്ഥാനാർഥിയാണ് വാർഡിൽ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.