തിരുവനന്തപുരം: നിയമസഭ സീറ്റ് പങ്കുവെക്കലിൽ ജനതാദൾ (എസ്) ഒഴികെ ഘടകകക്ഷികളുമായി ആദ്യഘട്ട ഉഭയകക്ഷി ചർച്ച സി.പി.എം പൂർത്തിയാക്കി. പുതുതായി വന്നവരൊഴികെ എല്ലാ ഘടകകക്ഷികളോടും സീറ്റിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സി.പി.എം വ്യക്തമാക്കി. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ചർച്ചകളിൽ പെങ്കടുത്തു.
പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ് (എം) 15 സീറ്റ് ചോദിച്ചപ്പോൾ െഎ.എൻ.എൽ സീറ്റുകളുടെ എണ്ണമൊന്നും പറഞ്ഞില്ല. ജോസ് കെ. മാണി, സ്റ്റീഫൻ ജോർജ്, പ്രമോദ് നാരായണൻ എന്നിവരാണ് ചർച്ചക്ക് വന്നത്. തങ്ങൾ യു.ഡി.എഫിൽ മത്സരിച്ചത് 15 സീറ്റുകളിലാണെന്ന് കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടി. 14 സീറ്റിൽ കുറയരുതെന്ന ആഗ്രഹം പ്രകടിപ്പിച്ച കേരള കോൺഗ്രസിനോട് എല്ലാവർക്കും സീറ്റ് നൽകേണ്ടതുണ്ടെന്ന് സി.പി.എം വിശദീകരിച്ചു. മറ്റ് കക്ഷികളുമായുള്ള ചർച്ചക്ക് ശേഷം തുടർ ചർച്ചയാവാമെന്നും അറിയിച്ചു.
എം.വി. ശ്രേയാംസ്കുമാർ, ഷേക്ക് പി. ഹാരീസ്, വർഗീസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ എൽ.ജെ.ഡി യു.ഡി.എഫിൽ തങ്ങൾക്ക് ഏഴ് സീറ്റാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞു. എന്നാൽ ജനതാദൾ (എസ്)മായി ചർച്ച ചെയ്തശേഷം സംസാരിക്കാമെന്നാണ് കരുതിയതെങ്കിലും എൽ.ഡി.എഫ് ജാഥ തിരുവല്ലയിൽ പ്രവേശിച്ചതിനാൽ അസൗകര്യം മാത്യു ടി. തോമസ് അറിയിച്ചു. നാല് സീറ്റ് ആവശ്യപ്പെട്ട എൻ.സി.പിയോട് ഒരു സീറ്റിൽ വിട്ടുവീഴ്ച വേണമെന്ന് സി.പി.എം സൂചിപ്പിച്ചു.
1996 മുതൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഒാർമിപ്പിച്ച െഎ.എൻ.എൽ നേതാക്കൾ കഴിഞ്ഞതവണ നാല് സീറ്റുകളിൽ മത്സരിച്ചതും പറഞ്ഞു. സീറ്റുകളുടെ എണ്ണത്തിൽ ചർച്ച നടന്നില്ല. കാസിം ഇരിക്കൂർ, എ.പി. അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. കഴിഞ്ഞ തവണ നാല് സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിനോട് പുതിയ കക്ഷികൾ വന്ന സാഹചര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സി.പി.എം വ്യക്തമാക്കി. കഴിഞ്ഞ തവണ ഒരു സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (ബി) മൂന്ന് സീറ്റ് ചോദിച്ചു. കോൺഗ്രസിന് (എസ്) വേണ്ടി കടന്നപള്ളി രാമചന്ദ്രനാണ് ചർച്ചെക്കത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.