തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി ഡൽഹിയിൽ പോയ ദിനത്തിൽ സെക്രേട്ടറിയറ്റിൽ നോട്ടീസ് വിതരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷസംഘടനകളുടെ പൊരിഞ്ഞ അടി. നിയമവകുപ്പ് േലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹിയും അണ്ടർ സെക്രട്ടറിയുമായ ഗീരീഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹനചന്ദ്രന് ഇരുകവിളിലും നീരും നട്ടെല്ലിന് ക്ഷതവുമുണ്ട്. ഗീരീഷ് കുമാറിെൻറ കഴുത്തിനും മുതുകിലുമാണ് പരിക്ക്. ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതായി കേൻറാൺമെൻറ് പൊലീസ് അറിയിച്ചു. രണ്ട് സംഘടനകളും ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവത്തിെൻറ തുടക്കം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹിയായ ഗിരീഷ് വ്യാജ സർട്ടിഫിക്കറ്റിൽ ജോലിക്ക് കയറിയതാണെന്നും അന്വേഷണം നേരിടുന്ന ഇയാളെ ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചത് തെറ്റായെന്നും ആരോപിച്ച് േലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ ഒമ്പതംഗ സംഘം ഓഫിസിൽ നോട്ടീസ് വിതരണം ചെയ്തു.
ഇതറിഞ്ഞ് ഗിരീഷും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അറുപതോളം ജീവനക്കാരും എത്തി. മോഹനചന്ദ്രെൻറ കൈയിൽ നിന്ന് നോട്ടീസ് വാങ്ങി കീറിയെറിഞ്ഞ സംഘം മുണ്ട് വലിച്ചുകീറി ഇരുകവിളിലും ഇടിെച്ചന്നും തറയിൽ തള്ളിയിട്ട് ചവിട്ടിയെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ പറയുന്നു. ഇതിനിടെയാണ് ഗിരീഷ്കുമാറിന് പരിക്കേറ്റത്. കൂടുതൽ ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും എത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
മാസങ്ങളായി ഗിരീഷിനെതിരെ തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്നും ഗിരീഷ് ആശുപത്രിയിലായി ഏകദേശം ഒരു മണിക്കൂറിന് ശേഷം കേസിന് ബലം നൽകാനാണ് മോഹനചന്ദ്രനും കൂട്ടരും ആശുപത്രിയിൽ പ്രവേശിച്ചതെന്നും എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് പി. ഹണി പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. ഗിരീഷ് കുമാറിെൻറ പരാതിയിൽ മോഹനചന്ദ്രനും കണ്ടാലറിയാവുന്ന ഒമ്പത് പേർെക്കതിരെയും മോഹനചന്ദ്രെൻറ പരാതിയിൽ ഗിരീഷ് കുമാറിനും അമ്പതോളം പേർക്കെതിരെയുമാണ് കേസ്.
മോഹനചന്ദ്രനെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.