തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ 25 ഒാളം ഫയലുകൾ ഭാഗികമായി കത്തിയെന്ന് വിലയിരുത്തൽ. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ദുരന്തനിവാരണ കമീഷണർ ഡോ.എ. കൗശിഗെൻറ നേതൃത്വത്തിലുള്ള നാലംഗസമിതി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ആരോപിക്കപ്പെട്ടതുപോലെ പ്രധാനപ്പെട്ട ഫയലുകൾ ഇക്കൂട്ടത്തിലില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് പൊലീസും. ഫോറൻസിക് പരിശോധനഫലം വന്നശേഷം അന്തിമ നിഗമനത്തിലെത്താമെന്നാണ് പൊലീസിെൻറ തീരുമാനം.
ഫയലുകളുടെ വിവരശേഖരണവും ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കലും തുടരുകയാണ്. ഒാണത്തിന് ശേഷം ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും. ഭാഗികമായി കത്തിയ ഫയലുകളും മറ്റ് കടലാസ് ഫയലുകളും സ്കാൻ ചെയ്ത് നമ്പറിട്ട് സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആക്ഷേപങ്ങൾ ഒഴിവാക്കാൻ ഫയലുകൾ പരിശോധിക്കുന്നത് വിഡിയോയിൽ പകർത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് ഗ്രാഫിക്സ് വിഡിയോ തയാറാക്കാനും ആലോചനയുണ്ട്. തീപടർന്നതിെൻറ കാരണം വിശദീകരിക്കാനാണ് വിഡിയോ തയാറാക്കുന്നത്. േഫാറൻസിക് പരിശോധന കഴിഞ്ഞാല്‍ വിഡിയോ പൂർത്തിയാക്കും.
പൊലീസുമായി സഹകരിച്ചാണ് ഇൗ നടപടി. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ, അഡീ.പ്രോട്ടോകോൾ ഓഫിസർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. ജലവിഭവമന്ത്രിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് സ്ഥലത്ത് എത്തിയതെന്നാണ് അഡീ.പ്രോട്ടോകോൾ ഓഫിസർ രാജീവെൻറ മൊഴി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നും കെണ്ടത്താനായില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പൊതുമരാമത്ത്, ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം, ഫയർഫോഴ്സ് എന്നിവയുടെ വിവിധ അന്വേഷണത്തിൽ കണ്ടെത്തിയത് പോെല വാൾഫാൻ ചൂടായി ഉരുകി വീണാണ് തീപിടിത്തമെന്നാണ് നിഗമനം.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ മുഴുവന്‍ ക്വാറൻറീനിലായിരുന്നു. ആ ദിവസം രണ്ട് ജീവനക്കാർ വന്നിരുന്നെന്നാണ് പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറിയും ഭരണാനുകൂല സംഘടനയുടെ ഭാരവാഹിയുമായ വ്യക്തി പറഞ്ഞത്. ക്വാറൻറീനിലിരുന്ന ഒരു ഉേദ്യാഗസ്ഥൻ അഞ്ച് മിനിറ്റിൽ സ്ഥലത്ത് എത്തിയിരുന്നെന്ന ആക്ഷേപം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.