തിരുവനന്തപുരം: സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുമലയിൽ വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി രജിലചന്ദ്ര(33)നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് സംഘങ്ങൾക്ക് വായ്പ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കേസിൽ മൂന്നാംപ്രതിയാണ് രജില. ഒന്നാംപ്രതി ഗ്രേസി, രണ്ടാംപ്രതി അനീഷ്, നാലാംപ്രതി അഖില എന്നിവർ ഒളിവിലാണ്. വായ്പ നൽകിയ ബാങ്ക് മാനേജർ അഞ്ചാംപ്രതിയാണ്. സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപറേഷൻ സബ്സിഡിയാണ്.
1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. വായ്പാതുക അനീഷിന്റെ അക്കൗണ്ടിലാണ് എത്തിയത്. രജിലയുടെ അക്കൗണ്ടിൽനിന്ന് 17 ലക്ഷം രൂപ അനീഷിന്റെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പണം കിട്ടാത്തതോടെ സംരംഭകർ ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ മരവിപ്പിച്ച വിവരമായിരുന്നു വീട്ടമ്മാർ അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.