തിരുവനന്തപുരം: 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുനൽകാമെന്ന ധാരണയില്‍ സ്വകാര്യ, സ്വാശ്രയ നഴ്സിങ് കോളജുകള്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പുെവച്ചു. ബി.എസ്സി നഴ്സിങ്ങിന് 55,000 രൂപയാണ് എല്ലാ സീറ്റിലും വാര്‍ഷിക ഫീസ്. 15,000 രൂപ സ്പെഷല്‍ ഫീസും നൽകണം. പോസ്റ്റ് ബേസിക് കോഴ്സിനും ഇതേ ഫീസ് തന്നെയാണ്.
എം.എസ്സി നഴ്സിങ്ങിന് ഒരുലക്ഷം രൂപയായിരിക്കും വാര്‍ഷിക ഫീസ്. 28,000 രൂപ സ്പെഷല്‍ ഫീസും നിശ്ചയിച്ചു. കഴിഞ്ഞവര്‍ഷവും ഇതേ ഫീസ് ഘടനതന്നെയായിരുന്നു. ഇക്കൊല്ലം സ്വകാര്യ കോളജുകളിലെ മാനേജ്മെൻറുസീറ്റുകളിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിലേക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ല. പ്ലസ് ടുവാണ് പ്രവേശനത്തിനുള്ള യോഗ്യത. ഇക്കൊല്ലം സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാകമീഷണറാണ് അലോട്ട്മെൻറ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം എല്‍.ബി.എസിനായിരുന്നു പ്രേവശന ചുമതല. അതേസമയം, ഫാര്‍മസി കോളജുകളുമായി ഇനിയും ധാരണയെത്തിയിട്ടില്ല. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് പ്രസിഡൻറ് വി. സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യന്‍ മാനേജ്മെൻറ് അസോസിയേഷന് പ്രതിനിധി ഫാ. സാബു നെടുനിലത്ത് എന്നിവരാണ് കരാര്‍ ഒപ്പുെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.