കുമരകം: ട്രാൻസ്ഫോർമറിൽ വലിഞ്ഞുകയറി സെൽഫി എടുത്ത യുവാവിനു ഷോക്കേറ്റു. കഴുത്തിനും നെഞ്ചിനും പൊള്ളലേറ്റ് തെറിച്ചുവീണ ചേർത്തല അർത്തുങ്കൽ പള്ളിക്കത്താഴെ ഋതിക്കിനെ (18) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ചീപ്പുങ്കൽ കായൽതീരത്തിനടുത്തുള്ള ട്രാൻസ്േഫാർമറിൽനിന്നാണ് ഷോക്കേറ്റത്.
ചേർത്തലയിൽനിന്ന് സുഹൃത്തിനൊപ്പം കുമരകം സന്ദർശിക്കാനെത്തിയപ്പോഴാണ് സെൽഫി ഭ്രമം മൂത്തതും ട്രാൻസ്ഫോർമറിൽ കയറിയതും. വൈദ്യുതാഘാതമേറ്റ് ഗുരുതരനിലയിൽ കാണപ്പെട്ട ഋതിക്കിനെ കായൽ കാണാനെത്തിയ മറ്റൊരു സംഘമാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.