തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗത്വം തിരികെ വേണമെന്ന് മുന്‍ ഡി.ജി.പി ടി.പി. സെൻകുമാർ. ഇൗ ആവശ്യം ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. തനിക്കെതിരെ സർക്കാറെടുത്ത എല്ലാ കേസും കോടതി തള്ളിയെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സെൻകുമാറിനെയും മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി സോമസുന്ദരത്തിനെയുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പാനൽ ട്രൈബ്യൂണലിലേക്ക് തെരഞ്ഞെടുത്തത്.
സെൻകുമാറിെൻറ നിയമനം സംസ്ഥാന സർക്കാർ തടഞ്ഞു. സെൻകുമാറിനെതിരെ ക്രമിനൽ-വിജിലൻസ് കേസുണ്ടെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് കേന്ദ്രം നിയമനം തടഞ്ഞു. പല ഘട്ടങ്ങളിലായി സെൻകുമാറിനെതിരെ പൊലീസ് എടുത്ത എല്ലാ കേസും കോടതി തള്ളിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് സെൻകുമാറിെൻറ കത്ത്. കള്ളക്കേസെടുത്താണ് തെൻറ നിയമനം തടഞ്ഞതെന്നും സെൻകുമാർ കത്തിൽ പറയുന്നു.
പരാതിക്കാരന് പിഴ ചുമത്തിയാണ് ഒരു കേസ് സുപ്രീം കോടതി തള്ളിയതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. നിയമനം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സനൽ മന്ത്രാലയം സെക്രട്ടറിക്ക് നൽകിയ കത്തിെൻറ പകർപ്പ് ചീഫ് സെക്രട്ടറിക്കും കൈമാറി. സെൻകുമാറിനെതിരായ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കാൻ ഒന്നര മാസം മുമ്പ് കേന്ദ്രം ആവശ്യപ്പെെട്ടങ്കിലും സംസ്ഥാനം നിലപാട് അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.