കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും തുടർ നടപടികളും ഹൈകോടതി റദ്ദാക്കി. അതേസമയം, പ്രതികളുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമാണോയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി (ഇ.ഡി സ്പെഷൽ കോടതി) പരിശോധിക്കണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ മുദ്രവെച്ച കവറിൽ പ്രത്യേക കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തെന്ന ആരോപണം ശരിയാണെങ്കിൽ ഇത് കോടതി നടപടികളെ കളങ്കപ്പെടുത്തുന്നതും നീതിനിർവഹണത്തെ ബാധിക്കുന്നതുമാണ്. എങ്കിലും ഇത്തരമൊരു സംഭവത്തിൽ ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ വിശദ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടതും കോടതിയാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ൈക്രംബ്രാഞ്ച് എഫ്.െഎ.ആർ റദ്ദാക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിെന ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന വനിത െപാലീസ് ഉദ്യോഗസ്ഥരുടെ മൊഴി, ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന സന്ദീപ് നായരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് ഹൈകോടതിയെ സമീപിച്ചത്. ഇത് തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. പ്രതികളുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് ആരോപണമുണ്ടെങ്കിൽ പരാതിയുമായി പ്രത്യേക കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിശദ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ബോധ്യമായാൽ കോടതി അത് രേഖപ്പെടുത്തി പരാതി തയാറാക്കി ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അയക്കണമെന്നാണ് ക്രിമിനൽ നടപടിക്രമം 195 (1) (ബി) വകുപ്പിൽ പറയുന്നത്. ഈ കേസിൽ അധികാരപ്പെട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കാണ് പരാതി കൈമാറേണ്ടത്.
സന്ദീപ് നായർ ജയിലിൽനിന്ന് എഴുതിയ കത്ത് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്.
സന്ദീപിനെ ജയലിൽ ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ മൊഴിയുമുണ്ട്. ഇവ പരിഗണിച്ച് അന്വേഷണം ഉചിതമാണോയെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് (സ്പെഷൽ കോടതിക്ക്) തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.