കോഴിക്കോട്: കാരപ്പറമ്പ് മെയ്ത്ര-എടക്കാട് റോഡിൽ കഴിഞ്ഞ ദിവസം തെന്നിവീണത് ഏഴ് ബൈക്കുകളാണ്. പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. മഴയാണ് വില്ലനെന്ന് ആദ്യം കരുതിയെങ്കിലും നാട്ടുകാർക്ക് പിന്നീട് മനസ്സിലായി വില്ലൻ മറ്റൊരാളാണെന്ന്. റോഡിലുടനീളം വീണുകിടന്ന ഞാവൽപ്പഴമായിരുന്നു യഥാർഥ വില്ലൻ.
റോഡരികിലെ മരത്തിൽ നിന്ന് വൻതോതിൽ ഞാവൽപ്പഴം റോഡിലേക്ക് വീണിരുന്നു. മഴപെയ്യുകയും ഒപ്പം വാഹനങ്ങൾ കയറിയിറങ്ങി ഞാവൽപ്പഴ അവശിഷ്ടം റോഡിലാകെ നിറയുകയും ചെയ്തതോടെയാണ് ബൈക്കുകൾ ഒന്നൊന്നായി തെന്നിവീഴാൻ തുടങ്ങിയത്.
പിന്നീട്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഞാവൽപ്പഴ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.