മലപ്പുറം: ജല വകുപ്പ് ഓഫിസിൽനിന്ന് ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഓഫിസ് വളപ്പിൽ കൂട്ടിയിട്ട പൈപ്പിനുള്ളിലായിരുന്നു പാമ്പുകൾ സുഖവാസം നടത്തിയിരുന്നത്. ജോലി ആവശ്യത്തിനായി പൈപ്പ് എടുക്കാൻ ചെന്ന ജീവനക്കാരാണ് പാമ്പിൻ കൂട്ടത്തെ കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് പരിശീലനം നേടിയ വളന്റിയർമാരായ ഷിജു, സവാദ് എന്നിവരാണ് പാമ്പിനെ പിടികൂടിയത്.
ഇവർ വിവരമറിയിച്ചതനുസരിച്ച് നിലമ്പൂരിൽനിന്ന് റാപിഡ് റെസ്പോൺസ് ടീം സംഘമെത്തി ഉച്ചയോടെ ഇവയെ കൊണ്ടുപോയി. പാമ്പുകളെ വനത്തിൽ വിട്ടയക്കും. പൈപ്പിനുള്ളിൽ മുട്ടയിട്ട് വിരിഞ്ഞതാകാം പാമ്പിൻ കൂട്ടമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആർ.ആർ.ടി ഉദ്യോഗസ്ഥരായ അബ്ദുന്നാസർ, അബ്ദുൽ അസീസ്, ഫൈസൽ, സതീശ് കുമാർ എന്നിവരാണ് നിലമ്പൂരിൽനിന്ന് എത്തിയത്. കൂട്ടിയിട്ട പി.വി.സി പൈപ്പുകൾക്ക് മുകളിൽ പാഴ്ച്ചെടികളും കാട്ടുവള്ളികളും പടർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.