21 ദിവസം പിന്നിട്ട ആൺകുഞ്ഞിന്‍റെ ദുരിതം പറഞ്ഞാൽ തീരില്ല; കണ്ണീരണിഞ്ഞ്​ കുടുംബം

ആ​ല​പ്പു​ഴ: പി​റ​ന്നു​വീ​ണ ക​ൺ​മ​ണി​യെ താ​ലോ​ലി​ക്കാ​നും മു​ല​യൂ​ട്ടാ​നും ക​ഴി​യാ​ത്ത വേ​ദ​ന​യി​ലാ​ണ്​​ ആ​ല​പ്പു​ഴ ല​ജ്​​ന​ത്ത്​ വാ​ർ​ഡ്​ ന​വ​റോ​ജി പു​ര​യി​ട​ത്തി​ൽ സു​റു​മി. ഡോ​ക്ട​ർ​മാ​രു​ടെ​യും ലാ​ബി​ന്റെ​യും അ​നാ​സ്ഥ​യി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ്​ ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ത്തി​​ന്‍റെ നൊ​മ്പ​ര​ത്തി​ന്​ ആ​ര്​ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ്​ ചോ​ദ്യം.

21 ദി​വ​സം പി​ന്നി​ട്ട ആ​ൺ​കു​ഞ്ഞി​ന്‍റെ ദു​രി​തം പ​റ​ഞ്ഞാ​ൽ തീ​രി​ല്ല. കു​ഞ്ഞ് ക​ണ്ണു​തു​റ​ന്ന് മു​ഖ​ത്തേ​ക്ക് നോ​ക്കി മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന​താ​ണ് ഒ​ര​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. പ​ക്ഷേ, കു​ഞ്ഞ് ഇ​തു​വ​രെ ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ല. മു​ഖം സാ​ധാ​ര​ണ രൂ​പ​ത്തി​ല​ല്ല. വാ​യ തു​റ​ക്കി​ല്ല, ക​ണ്ണും ചെ​വി​യും യ​ഥാ​സ്ഥാ​ന​ത്ത​ല്ല. കൈ​യും കാ​ലും വ​ള​ഞ്ഞു​പി​രി​ഞ്ഞാ​ണ്. ഹൃ​ദ​യ​ത്തി​ന്​ ദ്വാ​ര​വു​മു​ണ്ട്. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ മു​ല​പ്പാ​ൽ പി​ഴി​ഞ്ഞ് ട്യൂ​ബ് വ​ഴി​യാ​ണ് ന​ൽ​കു​ന്ന​ത്. തു​ട​ർ​ചി​കി​ത്സ​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ക​ണം. അ​തി​നു​ള്ള മാ​ർ​ഗ​വു​മി​ല്ല.

ഒ​ക്​​ടോ​ബ​ർ 30നാ​ണ്​ മൂ​ന്നാം പ്ര​സ​വ​ത്തി​നാ​യി​ യു​വ​തി​യെ ആ​ല​പ്പു​ഴ ക​ട​പ്പു​റം വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലെ​ന്ന്​ കാ​ട്ടി ന​വം​ബ​ർ ര​ണ്ടി​ന്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വി​ട്ടു. ഈ ​മാ​സം എ​ട്ടി​ന് രാ​ത്രി ഏ​ഴി​ന്​ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​തോ​ടെ​യാ​ണ് അ​സാ​ധാ​ര​ണ അം​ഗ​വൈ​ക​ല്യം തി​രി​ച്ച​ി​ഞ്ഞ​ത്.

നേ​ര​ത്തേ ര​ണ്ട് പ്ര​സ​വ​ത്തി​നും കാ​ണി​ച്ച സ്കാ​നി​ങ് സെ​ന്റ​റി​ലാ​ണ് ആ​ദ്യം പോ​യി​രു​ന്ന​ത്. മൂ​ന്ന്​ മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള മ​റ്റൊ​രു ലാ​ബി​ലേ​ക്ക് പോ​യ​ത്. ഒ​രു സ്കാ​നി​ങ് മാ​ത്ര​മാ​യി​രു​ന്നു സൗ​ജ​ന്യം. അ​വ​സാ​ന സ്കാ​നി​ങ്ങി​ന് 2300 രൂ​പ​യും കൊ​ടു​ത്തു. കു​ഞ്ഞി​നെ മ​ല​ർ​ത്തി​ക്കി​ട​ത്തി​യാ​ൽ അ​ണു​ബാ​ധ​യു​ണ്ടാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ക​മ​ഴ്ത്തി, മു​ഖം ച​രി​ച്ചാ​ണ് കി​ട​ത്തു​ന്ന​ത്. ഇ​ട​ക്ക്​ നേ​രി​യ ശ​ബ്ദ​ത്തി​ൽ ക​ര​യും -സു​റു​മി പ​റ​ഞ്ഞു.

ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​ഴു​ത​വ​ണ​യാ​ണ്​ സ്കാ​ൻ ന​ട​ത്തി​യ​ത്. കു​ഞ്ഞി​ന്​ ത​ക​രാ​റു​ള്ള​താ​യി ഇ​തി​ലൊ​ന്നും ക​​ണ്ടെ​ത്തി​യി​ല്ല. ഒ​മ്പ​താം മാ​സ​ത്തെ സ്കാ​നി​ങ്ങി​ൽ വീ​ണ്ടും ഫ്ലൂ​യി​ഡി​ന്റെ അ​ള​വ് കൂ​ടി​യ​തോ​ടെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ അ​ഡ്​​മി​റ്റാ​യ​ത്. ഹൃ​ദ​യ​മി​ടി​പ്പ് കു​റ​ഞ്ഞ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രാ​ണ്​ കു​ഞ്ഞി​ന് വൈ​ക​ല്യ​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച്​ സൂ​ച​ന ന​ൽ​കി​യ​ത്. ടാ​ക്​​സി ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ്​ അ​നീ​ഷും ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ്​ വേ​ദ​ന​യി​ൽ ക​ഴി​യു​ന്ന​ത്. 

പരിശോധനയിൽ എല്ലാം സാധാരണ നിലയിലെന്ന് ഡോക്​ടർ

ആ​ല​പ്പു​ഴ: വൈ​ക​ല്യ​ത്തോ​ടെ കു​ഞ്ഞ്​ പി​റ​ന്ന സം​ഭ​വ​ത്തി​ൽ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന്​​ സു​റു​മി​യെ ഗ​ർ​ഭ​സ്ഥ​കാ​ല​യ​ള​വി​ൽ ചി​കി​ത്സി​ച്ച ക​ട​പ്പു​റം വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഗ​ർ​ഭ​കാ​ല​ത്ത് ചി​കി​ത്സി​ച്ച​തി​ന്റെ എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ട്. പ​രി​ശോ​ധ​ന​യും കൃ​ത്യ​മാ​യി​രു​ന്നു. സ​ങ്കീ​ർ​ണാ​വ​സ്ഥ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ അ​റി​യി​ച്ചി​രു​ന്നു. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ്കാ​നി​ങ്ങി​ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ജ​ന​നി ശി​ശു​സു​ര​ക്ഷ കാ​ര്യ​ക്രം (ജെ.​എ​സ്.​എ​സ്.​കെ) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ആ​ദ്യം സ്കാ​ൻ ന​ട​ത്തി​യ ലാ​ബി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്. ഏ​ഴാം​മാ​സ​ത്തി​ലെ സ്കാ​നി​ങ്ങി​നു​ശേ​ഷം ഫ്ലൂ​യി​ഡ് കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്​ അ​വ​രെ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ സ്കാ​നി​ങ്ങി​ലും ഇ​ത് കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഡ്മി​റ്റാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

Tags:    
News Summary - Severe Disability of 21 day old Newborn Baby in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.