വിഴിഞ്ഞം: കോവളം ബീച്ചിലെ നടപ്പാതയിൽ മലിന ജലമൊഴുകിയത് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. ഇന്നലെ രാവിലെ മുതലാണ് ഹവ്വാ ബീച്ചിലെ നടപ്പാതയിൽ മലിന ജലം ഒഴുകി ദുർഗന്ധം വമിച്ചത്.
സമീപത്തെ ഹോട്ടലിലെ മലിന ജലമാണ് നടപ്പാതയിൽ ഒഴുകി പരന്നതെന്നാണ് വിനോദ സഞ്ചാരികൾ പറയുന്നത്.
പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്കെതിരെ കനത്ത പിഴയും ശിക്ഷയും അടക്കമുള്ള കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശമുളളപ്പോഴാണ് കോവളത്തിന് ഈ ദുർവിധി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ബീച്ചും പരിസരവും മാലിന്യത്തിലമരുന്നത് ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.