റഫീഖ് അഹ്സനി

ആത്മീയ ചികിത്സയുടെ മറവില്‍ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ

തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തത്.

27കാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിക്ക് നേരെ റഫീഖ് അഹ്സനി ഇയാളുടെ വീടിനോട് ചേര്‍ന്ന ചികിത്സ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.

ആഗസ്​റ്റ്​ 14ന്​ രാത്രിയായിരുന്നു ആത്മീയ ചികിത്സ. യുവതിയുടെ പരാതിയിൽ തേഞ്ഞിപ്പലം സി.ഐയുടെ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്ത റഫീഖി​െന കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 

Tags:    
News Summary - Sexual abuse under the guise of spiritual healing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.