ലൈംഗികാരോപണം; നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. വ്യാജ ആരോപണമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസിൽ തന്‍റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം. നേരത്തെ, യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുൻകൂർ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടൻ നീങ്ങുക.

കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് നിവിൻ പോളി വാർത്തസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നൽകിയിരിക്കുന്നതെന്നാണ് നിവിൻ പോളി പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകും. വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.

പരാതി നൽകിയ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിൻ പോളി പറഞ്ഞിരുന്നു. 

Tags:    
News Summary - Sexual allegations Nivin Pauly lodged complaint with the DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.