പാലക്കാട്: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശി. പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാർട്ടി പരാതി അന്വേഷിക്കുമെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തനിക്കെതിരെ പരാതി കിട്ടിയതായി പാര്‍ട്ടി തന്നോട് പറയുകയോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ല. വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തെട്ട. ഉത്തമ കമ്മ്യൂണിസ്റ്റുകാരനെന്ന ബോധത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. തെൻറ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് ഇത്തരമൊരു ആരോപണം.രാഷ്ട്രീയ പ്രവർത്തനങ്ങളുമായി താൻ മുന്നോട്ടുപോകും. തന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇതിനു പിന്നിലെന്നും ശശി പ്രതികരിച്ചു.
ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എം.എൽ.എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.
പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവർ പി.ബി അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. ഇത് അവൈലബിള്‍ പി.ബി അറിയിക്കുകയും തുടര്‍ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
എന്നാൽ പരാതിയെ കുറിച്ച് അറിയില്ലെന്നാണ് പാലക്കാട് ജില്ല സെക്രട്ടറി സി.കെ രാജേന്ദ്രെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.