??????? ???????????? ??????????????? ????.???.??? ??????? ????????? ???? ???????? ???????? ????????????????

വിദ്യാർഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി ലൈസിയം സ്​കൂളിനു​ മുന്നിൽ സംഘർഷം

കൊല്ലം: സ്​കൂൾ കെട്ടിടത്തിൽനിന്ന്​ ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്​ത സംഭവത്തിൽ പ്രതിഷേധിച്ച്​ വിദ്യാർഥി യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറിലും പൊലീസ്​ ലാത്തിച്ചാർജിലും മാധ്യമപ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. കൊല്ലം ട്രിനിറ്റി ലൈസിയം സ്​കൂളിലെ 10ാം ക്ലാസ്​ വിദ്യാർഥിനി ഗൗരി (15) കഴിഞ്ഞ ​െവള്ളിയാഴ്​ച സ്​കൂൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ ചാടുകയായിരുന്നു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ്​ ബെൽ അടിച്ചപ്പോഴാണ്​ പെൺകുട്ടി സ്​കൂളി​​​െൻറ മൂന്നാം നിലയിൽനിന്ന്​ ചാടിയത്​. ഗുരുതര പരിക്കേറ്റ ഗൗരിയെ ട്രിനിറ്റി സ്​കൂൾ മാനേജ്​മ​​െൻറി​​​െൻറ അധീനതയിലുള്ള​ ബെൻസിഗർ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്​​. ഇവിടെ നിന്ന്​ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്​ച പുലർച്ചയോടെ ഗൗരി മരിച്ചു.

വിദ്യാർഥിയുടെ മരണ വിവരം അറിഞ്ഞ്​ രാവിലെ എ​േട്ടാടെ കെ.എസ്​.യു പ്രവർത്തകരാണ്​ ആദ്യം സ്​കൂളിലേക്ക്​ മാർച്ച്​ നടത്തിയത്​. സ്​കൂളിന്​ 100 മീറ്റർ അകലെ പൊലീസ്​ സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടുകയും സ്​കൂളിലേക്ക്​ കടക്കാൻ ശ്രമിക്കുകയും ചെയ്​തു. മാർച്ച്​ സംഘർഷാവസ്ഥയിലെത്തിയതോടെ പൊലീസ്​ ലാത്തിവീശി. കെ.എസ്​.യു പ്രവർത്തകർ പിരിഞ്ഞുപോയതിന്​ തൊട്ടുപിന്നാലെ എസ്​.എഫ്​.​െഎയുടെ പ്രകടനം എത്തി. ​പ്രവർത്തകൾ ബാരിക്കേഡുകൾ മറികടന്നതോടെ പൊലീസ്​ ലാത്തിവീശി. ഇതോടെ പല ഭാഗങ്ങളായി തിരിഞ്ഞ വിദ്യാർഥികൾ കല്ലേറ്​ നടത്തി.

സ്​കൂളിനകത്തേക്കും കല്ലുകൾ പതിച്ചു. കല്ലേറിൽ ഏഴ്​ പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും​ പരിക്കേറ്റു. മൂന്നു സ്​കൂൾ ബസുകളുടെ ചില്ലുകൾ തകർന്നു. ഇതോടെ പൊലീസ്​ ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം സംഘർഷം തുടർന്നു. പിന്നാലെ യൂത്ത്​ കോൺഗ്രസ്​, യുവമോർച്ച പ്രവർത്തകരും മാർച്ച്​ നടത്തി. സ്​കൂളിലെ അധ്യപികമാരുടെ മാനസിക പീഡനത്തെ തുടർന്നാണ്​ ഗൗരി ആത്മഹത്യക്ക്​ ശ്രമിച്ചതെന്ന്​ ആരോപിച്ച്​ പിതാവ്​ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ഗൗരിയുടെ ക്ലാസ്​ ടീച്ചർ ക്രെസൻറ്​, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചർ സിന്ധു എന്നിവർക്കെതിരെ കൊല്ലം വെസ്​റ്റ്​ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. രണ്ട്​ അധ്യാപികമാരും ഒളിവിലാണ്​.

ജില്ലയിൽ നാളെ കെ.എസ്.യു  വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ട്രിനിറ്റി ലൈസിയം സ്​കൂൾ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി മരിച്ച സംഭവത്തെതുടർന്ന് കെ.എസ്​.യു-യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ്​ അതിക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ.എസ്​.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ അറിയിച്ചു. ആത്മഹത്യക്ക്​ കാരണക്കാരായ അധ്യാപകരെ അറസ്​റ്റ്​ ചെയ്യുക, വിദ്യാർഥിനിയുടെ മരണം ൈക്രംബ്രാഞ്ച് അന്വേഷിക്കുക, സ്​കൂളിൽ നടക്കുന്ന വിദ്യാർഥി പീഡനങ്ങൾക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്​​. 

Tags:    
News Summary - SFI, KSU March to Kollam Trinitium School related to Student's Death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.