സംഘപരിവാറിന്റെ കാവിവൽക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘടന എസ്.എഫ്.ഐ -മുഖ്യമന്ത്രി

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു 

സംഘപരിവാറിന്റെ കാവിവൽക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘടന എസ്.എഫ്.ഐ -മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ കാവിവൽക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘടനയാണ് എസ്.എഫ്.ഐ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുവഹിക്കാതെ ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ തയാറായ സംഘപരിവാർ നേതാവാണ് സവർക്കറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്ര സമരങ്ങളുടെയൊന്നും ഭാ​ഗമല്ലാത്തതിനാൽ സംഘപരിവാർ ചരിത്രം തിരുത്തുകയാണ്.

ആൻഡമാനിൽ ജയിൽ ശിക്ഷ അനുഭിച്ച സ്വാതന്ത്ര്യ സമരപോരാളികളാരും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് പോകില്ല. എന്നാൽ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് പോന്ന് സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചയാളാണ് സവർക്കർ. ആ സവർക്കറെയാണ് വീരത്വം കൊടുത്തും ആദരിച്ചും സംഘപരിവാർ വാഴ്ത്തിക്കൊണ്ട് നടക്കുന്നത്. സംഘപരിവാറിന്റെ കാവിവൽക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘനയാണ് എസ്.എഫ്.ഐ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - sfi state conference inaugurated by Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.