തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിലെ ശാഹീൻബാഗ് സമരപ്പന്തൽ തകർത്തു. ഇന്ന് രാവിലെയാണ് ശാഹീൻഭാഗ് സമരപ്പന്തലിലെ ബാനറുകളും കസേരകളും തകർത്തത്.
കഴിഞ്ഞ ആറ് ദിവസമായി ശാഹീന്‍ ബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ നടത്തിവന്നിരുന്ന സമരപ്പന്തൽ ആണ് തകർക്കപ്പെട്ടത്. പ്രതിഷേധ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ സമര സമിതി പ്രവർത്തകരുമായി ഇന്നലെ വാക്കേറ്റം നടത്തിയിരുന്നു.
സമരത്തിന് എസ്.എഫ്.ഐയിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായി സംഘാടകർ പറയുന്നു. വിവിധ സംഘടനകളുടെ പിന്തുണയോടെ ഫ്രറ്റേണിറ്റിയാണ് സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.