തിരുവനന്തപുരം: തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴിലുടമകളും നൽകുന്ന അംശാദായം ഉയർത്തും. മാസം 20 രൂപയിൽ നിന്ന് 30 രൂപയായാണ് ഉയർത്തുക. സ്വയംതൊഴിൽ ചെയ്യുന്നവർ നൽകേണ്ട അംശാദായം 40 രൂപയിൽനിന്ന് 60 രൂപയായും വർധിപ്പിക്കും. ഇതിനായി ഒാർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭയോഗം ഗവർണറോട് ശിപാർശ ചെയ്തു. നിയമത്തിൽ വരുത്തുന്ന ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി.
ധനബിൽ പാസാക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ താൽക്കാലിക റവന്യൂ പിരിച്ചെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തി ഒാർഡിനൻസ് പുറപ്പെടുവിക്കാനും മന്ത്രിസഭ ശിപാർശ ചെയ്തു. ജൂലൈ 27ന് ധനബിൽ പാസാക്കാൻ നിയമസഭ ചേരാനിരുെന്നങ്കിലും കോവിഡ് വ്യാപനം മൂലം റദ്ദാക്കിയിരുന്നു.
ധനബിൽ പാസാക്കുന്നതിന് മുമ്പ് താൽക്കാലികമായി റവന്യൂ പിരിക്കാൻ അധികാരം നൽകുന്ന 1985ലെ നിയമത്തിൽ നിർദേശിച്ചിരുന്ന കാലാവധി ദീർഘിപ്പിക്കും. ഏപ്രിൽ ഒന്നുമുതൽ 120 ദിവസമായിരുന്നത് 180 ദിവസമായി നീട്ടും. സമയപരിധിക്കുള്ളിൽ ധനകാര്യ ബിൽ പാസാക്കിയില്ലെങ്കിൽ കാലഹരണപ്പെടുന്ന സാഹചര്യം വരും. അത് ഒഴിവാക്കാനാണ് ഒാർഡിനൻസ്.
സ്വർണക്കടത്ത് കേസ് പ്രതികളുമായി എം. ശിവശങ്കറിെൻറ ബന്ധം, കസ്റ്റംസും എൻ.െഎ.എയും ചോദ്യംചെയ്യൽ അടക്കം സാഹചര്യത്തിൽ സർക്കാറിനെതിരെ അവിശ്വാസപ്രമേയത്തിനും സ്പീക്കർക്കെതിരായ പ്രമേയത്തിനും പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനാണ് നിയമസഭ മാറ്റിയതെന്നാണ് പ്രതിപക്ഷ ആരോപണം.
കോവിഡ് കാലത്ത് കേന്ദ്രം അനുവദിച്ച 1471 കോടി രൂപ അധിക വായ്പ എടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എടുക്കാനായി ധനഉത്തരവാദിത്ത നിയമത്തിൽ ഭേദഗതിക്കായി മറ്റൊരു ഒാർഡിനൻസും പുറെപ്പടുവിക്കും. ഭേദഗതി കൊണ്ടുവരാമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്ര സർക്കാർ അധികവായ്പക്ക് അനുമതി നൽകിയത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്ന് ശതമാനമായി ധനകമ്മി നിലനിർത്തണം എന്നായിരുന്നു വ്യവസ്ഥ.
വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന അസമിലെ ജനങ്ങളോട് മന്ത്രിസഭ െഎക്യദാർഢ്യം പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.