സി.പി.എം സെമിനാർ: പ​ങ്കെടുക്കുന്നതിൽ തീരുമാനം സോണിയയുമായി സംസാരിച്ചശേഷം -തരൂർ

തിരുവനന്തപുരം: സി.പി.എം സെമിനാറിൽ പ​ങ്കെടുക്കുന്ന കാര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട്​ സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന്​ ശശി തരൂർ എം.പി. കെ.പി.​സി.സി പ്രസിഡന്‍റ്​ കെ. സുധാകര‍ന്‍റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നു.

എന്നാൽ, പരിപാടിയിൽ തന്നെ ക്ഷണിച്ചത്​ സി.പി.എം ദേശീയ നേതൃത്വമാണ്​. ഇപ്പോൾ വിവാദത്തിനില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും തരൂർ പറഞ്ഞു.

അതേസമയം സെമിനാറിൽ പ​ങ്കെടുക്കുന്നതിനുള്ള വിലക്ക്​ പാർട്ടി തീരുമാനമാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​​ അറിയിച്ചിട്ടുണ്ടെന്ന്​ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ പ്രതികരിച്ചു.

അടിയുറച്ച പാർട്ടി പ്രവർത്തകനെന്ന നിലയിൽ അത്​ അംഗീകരിച്ചു. ട്രേഡ്​ യൂനിയൻ സെമിനാറിൽ നേരത്തേ പ​ങ്കെടുത്തിട്ടുണ്ടെന്നും അത്​ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Shashi Tharoor about participating in CPIM seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.