shashi tharoor

എതിർപ്പ് വകവെക്കാതെ വെല്ലുവിളി ഏറ്റെടുത്ത് തരൂർ

കോട്ടയം ഡി.സി.സിയുടെ വിയോജിപ്പിക്കുകൾ കണക്കിലെടുക്കാതെ ശശിതരൂർ മുന്നോട്ട് തന്നെ. ജില്ലയിൽ തീരുമാനിച്ച  പരിപാടികളിലെല്ലാം പ​ങ്കെടുക്കാൻ തന്നെയാണ് തീരുമാനമെന്ന് തരൂർ. പരിപാടികളിൽ ആര് വന്നാലും ആർക്കെക്കൊ അസൗകര്യം ഉണ്ടെങ്കിലും തനിക്ക് പ്രശ്നമില്ലെന്നാണ് തരൂർ പറയുന്നത്.

തരൂർ സംബന്ധിക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസോ യൂത്ത് കോൺഗ്രസോ യാതൊരുവിധ അറിയിപ്പും നൽകിയിട്ടില്ലെന്നാണ് ഡി.ഡി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് കെ.പി.സി.സിക്ക് പരാതി നൽകാനാണ് തീരുമാനം. എന്നാൽ, പരിപാടി നടത്തുന്ന വിവരം ഡി.ഡി.സിയെ അറിയി​ക്കേണ്ടത് യൂത്ത് കോൺഗ്രസാണെന്ന് നിലപാടിലാണ് തരൂർ.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ കെ.പി.സി.സി നേതൃത്വ തലത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. മലബാർ മേഖലയിൽ തരൂൻ നടത്തിയ പര്യടനത്തോടെയാണ് ചേരിതിരിഞ്ഞുള്ള വിമർശനം ശക്തമായത്. എന്നാൽ, ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് തരൂർ. കോൺഗ്രസി​ൽ പുത്തൻ ഉണർവ് പ്രതീക്ഷിക്കുന്ന പുതിയ തലമുറയിൽ ഭൂരിഭാഗവും തനിക്കൊപ്പം നിൽക്കുമെന്ന ​പ്രതീക്ഷയിലാണ് തരൂർ മ​ുന്നോട്ട് പോകുന്നതെന്നറിയുന്നു. കെ. മുരളീധരനെപ്പോലുള്ളവർ തരൂരിന്റെ കഴിവി​നെ ഉപയോഗിക്കണമെന്ന നിലപാട് പരസ്യമാക്കിയിരിക്കുകയാണ്. 

Tags:    
News Summary - Shashi Tharoor will participate in events in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.