കോൺഗ്രസ്​ മുങ്ങുകയല്ല; മുക്കുകയാണെന്ന്​ ഷിബു ബേബി ജോൺ

സംസ്​ഥാന കോൺഗ്രസിലെ പ്രശ്​നങ്ങളിൽ പരോക്ഷ വിമർശനവുമായി യു.ഡി.എഫ്​ ഘടകകക്ഷിയായ ആർ.എസ്.പിയുടെ നേതാവ്​ ഷിബു ബേബി ജോൺ. കോൺഗ്രസ്​ മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന്​ തിരിച്ചറിഞ്ഞുകൊണ്ട്​ അതിലെങ്ങിനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന്​ യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച ആർ.എസ്​.പി, തൽകാലം യു.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കുന്നില്ലെന്ന്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ്​ അദ്ദേഹത്തിന്‍റെ പ്രസ്​താവന. 

കോൺഗ്രസ്​ പാർട്ടി ഈ രാജ്യത്ത്​ ആവശ്യമാണെന്ന്​ തിരിച്ചറിഞ്ഞാണ്​ തങ്ങൾ കൂടെ നിൽക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ തിരിച്ചറിവ്​ കോൺഗ്രസിലെ ഗ്രൂപ്പ്​ നേതാക്കൾക്കില്ല. മറ്റു സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ നാമാവശേഷമായതിൽ നിന്ന്​ സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിന്​ ഇനി രക്ഷയില്ലെന്ന്​ താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട്​ സംസ്​ഥാന കോൺഗ്രസിൽ മുതിർന്ന നേതാക്കളടക്കം ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ്​ ഷിബു ബേബി ജോണിന്‍റെ പ്രതികരണം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻപ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല തുടങ്ങിയവരൊക്കെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്​. അതേസമയം, ഷിബു കോൺഗ്രസിലെ തർക്കങ്ങളെ കുറിച്ച്​ പറഞ്ഞപ്പോൾ നേതാക്കളുടെയൊന്നും ​പേര്​ പരാമർശിച്ചിട്ടില്ല. 




Tags:    
News Summary - shibu against controversies in congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.