മലപ്പുറത്ത് ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ല -ഡി.എം.ഒ

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു. പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

ആശുപത്രിയിൽനിന്ന് ലഭിച്ച വിവരം ഷിഗല്ല സംശയിക്കുന്നു എന്നാണ്. ഷിഗല്ലക്ക് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതൽ ആളുകളിൽ ഷിഗല്ല ലക്ഷണങ്ങൾ ഇല്ല. ജലജന്യ രോഗങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ഏഴുവയസ്സുകാരന് ഷിഗല്ലയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ തീരുമാനിച്ചത്. പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.

Tags:    
News Summary - Shigella not yet confirmed in Malappuram says DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.