തിരുവനന്തപുരം: മുതിർന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പ്രവാസി ലീഗ് സെക്രട്ടേറിയറ്റ് സമരം ഉജ്ജ്വലമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചുവന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. രാജ്യത്തിനും സമൂഹത്തിനും ഏറ്റവും കൂടുതൽ സേവനം നടത്തിയ പ്രവാസികളോട് കരുണ കാണിക്കാത്തത് നന്ദികേടാണെന്ന് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, എ. വിൻസന്റ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു. 60 കഴിഞ്ഞവർക്ക് അംഗത്വമെടുക്കാൻ കഴിയുന്ന തരത്തിൽ പ്രവാസി ക്ഷേമനിധിയിൽ മാറ്റം വരുത്തുക, പ്രവാസി പെൻഷൻ 5000 രൂപയാക്കുക, പുനരധിവാസ പാക്കേജും ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.